Connect with us

National

ഝാര്‍ഖണ്ഡില്‍ കനത്ത മഴയില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു

ആളപായം ഇല്ല

Published

|

Last Updated

ന്യൂഡല്‍ഹി | ഝാര്‍ഖണ്ഡില്‍ കനത്ത മഴയില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു. ഝാര്‍ഖണ്ഡിലെ ഗിരിധി ജില്ലയിലാണ് പാലം തകര്‍ന്നത്. ഗിരിധി ജില്ലയിലെ ഫത്തേഹ്പൂര്‍, ഭേല്‍വാഘടി ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന അര്‍ഗ നദിക്ക് കുറുകെയുള്ള പാലമാണ് തകര്‍ന്നത്.

സംഭവത്തില്‍ ആളപായം ഇല്ലെന്ന് പോലീസ് പറഞ്ഞു. ശനിയാഴ്ച രാത്രി നിര്‍ത്താതെ പെയ്ത മഴയില്‍ നദിയിലെ ജലനിരപ്പ് ഉയര്‍ന്നതാണ് പാലം തകരാന്‍ കാരണമെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

 

Latest