Kozhikode
മര്‍കസ് ഗാര്‍ഡന്‍ ഉര്‍സെ അജ്മീരിന് ഉജ്ജ്വല തുടക്കം
ഖൈറുല്‍ ബിദായ ഓപണിങ് സെഷനില്‍ കെ കെ അഹ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ ഉര്‍സെ അജ്മീര്‍ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു.
പൂനൂര്‍ | നാല് ദിവസം നീണ്ടുനില്‍ക്കുന്ന മര്‍കസ് ഗാര്‍ഡന്‍ ഉര്‍സെ അജ്മീരിന് ബുലന്‍ദെ ഖാജയോടെ തുടക്കമായി. സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍ അവേലം നേതൃത്വം നല്‍കി. സി കെ അബ്ദുല്‍ അസീസ് ഹാജി, അബ്ദുസ്സമദ് മാസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു. നൗഫല്‍ നൂറാനി സ്വാഗതവും അബൂ സ്വാലിഹ് സഖാഫി നന്ദിയും പറഞ്ഞു.
ഇന്ന് രാത്രി നടന്ന ഖൈറുല്‍ ബിദായ ഓപണിങ് സെഷനില്‍ കെ കെ അഹ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ ഉര്‍സെ അജ്മീര്‍ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു. ജാമിഅ മദീനതുന്നൂര്‍ സീനിയര്‍ ഫാക്കല്‍റ്റി മുഹ്യിദ്ദീന്‍ സഖാഫി തളീക്കരയുടെ അധ്യക്ഷതയില്‍ ഹുസൈന്‍ ഫൈസി കൊടുവള്ളി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. സംഗമത്തില്‍ മുത്വലിബ് നൂറാനി ആമുഖ പ്രഭാഷണവും ലുഖ്മാനുല്‍ ഹകീം സഖാഫി പുല്ലാര മുഖ്യപ്രഭാഷണവും നടത്തി. മര്‍കസ് നോളജ് സിറ്റി വിറാസ് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ഖവ്വാലിയും ജാമിഅ മദീനതുന്നൂര്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച മൗലിദ് പാരായണവും നടന്നു. എം പി സി ആറ്റക്കോയ തങ്ങള്‍ മലോറം, എ കെ കട്ടിപ്പാറ, സി കെ അസീസ് ഹാജി, ഡോ. മുഹമ്മദ് അസ്ഹരി, ടി എ മുഹമ്മദ് അഹ്‌സനി, സഈദ് നൂറാനി, അബ്ദുറഹ്മാന്‍ സഖാഫി ആശംസകളറിയിച്ചു.
നാളെ (ബുധന്‍) ഉച്ചക്ക് രണ്ടിന് ആരംഭിക്കുന്ന ശരീഅ സെമിനാറില്‍ സമസ്ത താമരശ്ശേരി താലൂക്ക് പ്രസിഡന്റ് ബീരാന്‍ കുട്ടി ഫൈസി ഏകരൂല്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. മര്‍കസ് ഗാര്‍ഡന്‍ സീനിയര്‍ ഫാക്കല്‍റ്റിയും സമസ്ത അരീക്കോട് മേഖലാ സെക്രട്ടറിയുമായ മുഹ്യിദ്ദീന്‍ സഖാഫി കാവനൂര്‍ ഉദ്ഘാടനം നിര്‍വഹിക്കും. ‘സൂഫി കലാ-സംഗീതങ്ങളുടെ ആസ്വാദന സൗന്ദര്യം: സാധ്യതയും പരിമിതിയും’ എന്ന വിഷയത്തില്‍ ജാമിഅ മര്‍കസ് മുദരിസ് മുഹ്യിദ്ദീന്‍ സഅദി കാമില്‍ സഖാഫി കൊട്ടുക്കര വിഷയാവതരണം നടത്തും.
സെമിനാറില്‍ മര്‍കസുല്‍ ഹിദായ കൊട്ടമുടി മുദരിസായ ശിഹാബ് നൂറാനി കൊടക് (വര്‍ത്തമാന സമാഅ്: രീതികള്‍, പ്രയോഗങ്ങള്‍), താത്തൂര്‍ ജുമുഅ മസ്ജിദ് മുദരിസ് അര്‍ഷാദ് നൂറാനി കൂത്തുപറമ്പ് (സമാഇന്റെ കര്‍മ ശാസ്ത്രം), ജാമിഅ മര്‍കസ് മുദരിസ് റാസി നൂറാനി തിരൂരങ്ങാടി (ഗാനം: ഇനങ്ങളും ശൈലികളും), ഇമാം റബ്ബാനി കാന്തപുരം മുദരിസ് മുതവക്കില്‍ നൂറാനി പടിക്കല്‍ (തസ്വവ്വുഫിലെ കലാ-സംഗീതങ്ങള്‍), ബൈതുല്‍ ഇസ്സ നരിക്കുനി മുദരിസ് യാസീന്‍ സിദ്ദീഖ് നൂറാനി അരീക്കോട് (തസവ്വുഫും സമാഉം: ബന്ധങ്ങളുടെ പാരസ്പര്യം), മസ്ജിദുല്‍ ഫത്ഹ് കൊണ്ടോട്ടി മുദരിസ് നാഫിഅ് നൂറാനി വെളിമണ്ണ (സമാഇന്റെ ഉത്ഭവവും വികാസ ഘട്ടങ്ങളും) തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
രാത്രി ഏഴിനു നടക്കുന്ന ജല്‍സത്തുല്‍ വഅള് സംഗമത്തില്‍ ജാമിഅ മദീനതുന്നൂര്‍ സീനിയര്‍ ഫാക്കല്‍റ്റി അലി അഹ്‌സനി എടക്കരയുടെ അധ്യക്ഷതയില്‍ സയ്യിദ് മശ്ഹൂര്‍ ആറ്റക്കോയ തങ്ങള്‍ പ്രാര്‍ഥന നിര്‍വഹിക്കും. ഇര്‍ഷാദ് നൂറാനി ഉള്ളണം മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്ന് നടക്കുന്ന ഖവ്വാലി ഇശല്‍ വിരുന്നിന് കോയ കാപ്പാട് & ടീം നേതൃത്വം നല്‍കും.
ഫെബ്രുവരി ഒന്ന് വ്യാഴം വൈകിട്ട് നടക്കുന്ന പാനല്‍ ചര്‍ച്ചക്ക് ഡോ. ഹുസൈന്‍ രണ്ടത്താണി നേതൃത്വം നല്‍കും. നൗഫല്‍ നൂറാനി പള്ളിക്കല്‍ ആമുഖഭാഷണം നടത്തും. ‘സൂഫിസവും ബഹുസ്വരതയും: ഖ്വാജയുടെ രാഷ്ട്രീയവും വര്‍ത്തമാന ഇന്ത്യന്‍ സാഹചര്യവും’ എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഉമൈര്‍ ബുഖാരി ചെറുമുറ്റം, ശഫീഖ് ബുഖാരി കാന്തപുരം, ജമാല്‍ നൂറാനി അടിവാരം പ്രസംഗിക്കും. രാത്രി ഏഴിന് ആരംഭിക്കുന്ന മദനീയം ആത്മീയ സംഗമത്തിന് അബ്ദുല്‍ ലത്തീഫ് സഖാഫി കാന്തപുരം നേതൃത്വം നല്‍കും. സംഗമത്തില്‍ സയ്യിദ് അബ്ദുലത്തീഫ് അഹ്ദല്‍ അവേലം അധ്യക്ഷത വഹിക്കും.
‘അജ്മീര്‍ ഖാജയും ചിശ്തിയ്യയുടെ ആത്മീയ പൈതൃകവും’ എന്ന വിഷയത്തില്‍ ഫെബ്രുവരി രണ്ട് വെള്ളിയാഴ്ച രാവിലെ നടക്കുന്ന സെമിനാറില്‍ അറബിക്, ഇംഗ്ലീഷ്, ഉറുദു ഭാഷകളിലായി ജാമിഅ മദീനതുന്നൂര്‍ വിദ്യാര്‍ഥികള്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ആസഫ് നൂറാനി ഇന്‍ട്രോടെക്ടറി ടോക്ക് നടത്തും.
സെഷനില്‍ റമസാന്‍ അബൂബക്കര്‍ നൂറാനി, മുതവക്കില്‍ നൂറാനി, ഇംതിയാസ് നൂറാനി പ്രബന്ധങ്ങള്‍ അവലോകനം ചെയ്യും. ഉച്ചക്ക് ശേഷം നടക്കുന്ന അക്കാദമിക് ടോക്കില്‍ സയ്യിദ് ഹാശിം നൂറാനി, ശമീം കൈപ്പങ്കര, ഫവാസ് പതിമങ്കലം വിവിധ വിഷയങ്ങളില്‍ വിദ്യാര്‍ഥികളുമായി സംവദിക്കും. തുടര്‍ന്ന് നടക്കുന്ന ഖിദ്മ ഡയലോഗില്‍ ‘ഇന്ത്യയിലെ ഗ്രാമീണ- നഗര സംസ്‌കാരിക അനുഭവങ്ങള്‍’ എന്ന വിഷയത്തില്‍ ജമാല്‍ നൂറാനി ബാംഗ്ലൂര്‍, ശിഹാബുദ്ധീന്‍ നൂറാനി കൊടക്, ഫാളില്‍ നൂറാനി ദേവതിയാല്‍ എന്നിവര്‍ നേരനുഭവങ്ങള്‍ പങ്കുവെക്കും. രാത്രി ഏഴിന് നടക്കുന്ന Zee que കോണ്‍വെക്കേഷനില്‍ സയ്യിദ് എം ഡി എസ് ആറ്റക്കോയ തങ്ങള്‍ മലോറം, സയ്യിദ് മുഹമ്മദ് അലി ശിഹാബ് തളീക്കര, സയ്യിദ് അന്‍സാര്‍ അഹ്ദല്‍ അവേലം, അഡ്വ. സയ്യിദ് സുഹൈല്‍ അവേലം, മാജിദ് സഖാഫി സംബന്ധിക്കും.
ശേഷം നടക്കുന്ന സമാപന സംഗമം ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദുല്‍ ഫത്താഹ് അവേലത്തിന്റെ അധ്യക്ഷതയില്‍ ജാമിഅ മര്‍കസ് ചെയര്‍മാന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നിര്‍വഹിക്കും. സയ്യിദ് മെഹ്ദി മിയാ ചിശ്തി അല്‍അജ്മീരി, കര്‍ണാടക സ്പീക്കര്‍ യു ടി ഖാദര്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. ഫാളില്‍ നൂറാനി ദേവദിയര്‍ ആമുഖഭാഷണം നടത്തുന്ന വേദിയില്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന അധ്യക്ഷന്‍ ബദ്‌റുസ്സാദാത്ത് സയ്യിദ് ഇബ്രാഹിമുല്‍ ഖലീല്‍ അല്‍ ബുഖാരി മുഖ്യ പ്രഭാഷണം നിര്‍വഹിക്കും. സംഗമത്തില്‍ ജാമിഅ മദീനതുന്നൂര്‍ റെക്ടര്‍ ഡോ എ. പി മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരി സന്ദേശ പ്രഭാഷണം നടത്തും. സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ അഹ്ദല്‍ മുത്തനൂര്‍ സമാപന പ്രാര്‍ഥന്ക്ക് നേതൃത്വം നല്‍കും. ഡോ എ. പി മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരി രചിച്ച ഖിദ്മയുടെ ചാദറുകള്‍ സുല്‍താനുല്‍ ഹിന്ദ് ഖാജാ മുഈനുദ്ദീന്‍ ചിശ്തി (റ) കൃതിയുടെ കവര്‍ റിലീസിങ് വേദിയില്‍ വെച്ച് നടക്കും. ഖിദ്മ, അല്‍ കാതിബ് അവാര്‍ഡുകളും വിതരണം ചെയ്യും.
സയ്യിദ് സബൂര്‍ ബാഹസ്സന്‍ അവേലം, കെ കെ അഹ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, അബ്ദുറഹ്മാന്‍ ബാഖവി മടവൂര്‍, കരീം ഹാജി ചാലിയം, സി പി ഉബൈദുല്ല സഖാഫി, ഫിര്‍ദൗസ് സഖാഫി കടവത്തൂര്‍ ആശംസകള്‍ അറിയിച്ചു പ്രസംഗിക്കും.ഡോ അബ്ദുസ്സലാം, സാബിര്‍ മുഹമ്മദ് അസീസ്, പാലത്ത് അബ്ദുറഹ്മാന്‍ ഹാജി, യാസര്‍ ഹാജി സാന്ത്വനം, ചാലിയം കരീം ഹാജി സംബന്ധിക്കും. സമാപന ചടങ്ങില്‍ മര്‍കസ് ഗാര്‍ഡന്‍ ചെയര്‍മാന്‍ അബൂസ്വാലിഹ് സഖാഫി സ്വാഗതവും സ്വാഗത സംഘം കണ്‍വീനര്‍ ലുഖ്മാന്‍ ഹാജി നന്ദിയും അറിയിക്കും.
നാല് ദിവസം നീണ്ടുനില്‍ക്കുന്ന ഉര്‍സെ അജ്മീര്‍ സാംസ്‌കാരിക ആത്മീയ സംഗമങ്ങളുടെ വേദിയാകും. പരിപാടിയുടെ മുന്നോടിയായി 80 ഗ്രാമങ്ങളിലൂടെ കടന്നുപോയ ആവാസെ ഗരീബ് ഗ്രാമ സഞ്ചാരം, 1,300 കുടുംബങ്ങള്‍ സംബന്ധിച്ച ഫാമിലി മീറ്റ്, മഹല്ല് പ്രതിനിധികള്‍ ഒത്തുചേര്‍ന്ന മഹല്ല് ശൗഖ, ആയിരങ്ങള്‍ പങ്കെടുത്ത ഗ്ലോബല്‍ അജ്മീര്‍ മൗലിദ് എന്നിവ സംഘടിപ്പിച്ചിരുന്നു.