Connect with us

Kerala

സമസ്ത നൂറാം വാര്‍ഷിക പ്രഖ്യാപന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

വാര്‍ഷികാഘോഷ പരിപാടികള്‍ മൂന്നു വര്‍ഷം നീണ്ടുനില്‍ക്കും.

Published

|

Last Updated

കാസര്‍കോട് | സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷിക പ്രഖ്യാപന മഹാ സമ്മേളനത്തിന് ചട്ടഞ്ചാല്‍ മാലിക് ദീനാര്‍ നഗരിയില്‍ ഉജ്ജ്വല തുടക്കം. ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ ഇസ്ലാമിന്റെ ഭാഗധേയം നിര്‍ണ്ണയിച്ച മാലിക് ഇബ്‌നു ദീനാറിന്റെ പേരില്‍ സജ്ജീകരിച്ച നഗരിയിലാണ് സമ്മേളനം പുരോഗമിക്കുന്നത്.

വാര്‍ഷികാഘോഷ പരിപാടികള്‍ മൂന്നു വര്‍ഷം നീണ്ടുനില്‍ക്കും. വിദ്യാഭ്യാസ -തൊഴില്‍ -നൈപുണി വികസന മേഖലകളില്‍ ഗുണ നിലവാരവും സ്വയം പര്യാപ്തയും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ ഊന്നിക്കൊണ്ടുള്ള ഒട്ടേറെ പദ്ധതികള്‍ക്ക് വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി തുടക്കം കുറിക്കും.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരാണ് മൂന്ന് വർഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളും പദ്ധതികളും പ്രഖ്യാപിക്കുക. സമസ്ത പ്രസിഡൻ്റ് ഇ.സുലൈമാൻ മുസ്‌ലിയാർ ,സയ്യിദലി ബാഫഖി തങ്ങൾ, സയ്യിദ് ആറ്റക്കോയ തങ്ങൾ കുമ്പോൽ, സയ്യിദ് ഇബ്രാഹീം ഖലീലുൽ ബുഖാരി, സയ്യിദ് ഫസൽ കോയമ്മ തങ്ങൾ കുറ, പൊൻമള അബ്ദുൽഖാദിർ മുസ്‌ലിയാർ,പേരോട് അബ്ദുൽറഹ്‌മാൻ സഖാഫി, വണ്ടൂർ അബ്ദുൽറഹ് മാൻ ഫൈസി, കെ.കെ. അഹമ്മദ് കുട്ടി മുസ്ലിയാർ, സി. മുഹമ്മദ് ഫൈസി, തെന്നല അബൂ ഹനീഫൽ ഫൈസി, സയ്യിദ് ത്വാഹ സഖാഫി, ഫിർദൗസ് സഖാഫി,മുഹമ്മദലി സഖാഫി തൃക്കരിപ്പൂര് സമ്മേളനത്തെ അഭിസംബോധന ചെയ്യും.

വിവിധ ജില്ലകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രത്യേക പ്രതിനിധികള്‍ പ്രഖ്യാപന സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

 

Latest