National
ബി ജെ പിക്കെതിരെ പൊരുതാന്‍ വിശാല സമരവേദി വികസിപ്പിച്ചെടുക്കണം: എം എ ബേബി
സാമൂഹിക സംഘടനകളെയും വ്യക്തികളെയും അണിനിരത്തിയുള്ള വലിയരീതിയിലുള്ള രാഷ്ട്രീയ, സാംസ്‌കാരിക പ്രതിരോധമാണ് ഉദ്ദേശ്യമെന്ന്

ന്യൂഡല്‍ഹി | ബി ജെ പിക്കെതിരെ പൊരുതാന്‍ വിശാലമായ സമരവേദി വികസിപ്പിച്ചെടുക്കണമെന്ന് സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി. വര്‍ഗീയശക്തികള്‍ ഒഴികെ മറ്റെല്ലാ പാര്‍ട്ടികളുടെയും പ്രസ്ഥാനങ്ങളുടെയും സാമൂഹിക സംഘടനകളുടെയും വ്യക്തികളുടെയും വലിയ സമരവേദി വികസിപ്പിച്ചെടുക്കണമെന്നാണ് പാര്‍ട്ടി കോണ്‍ഗ്രസ്സ് അംഗീകരിച്ച രേഖയില്‍ പറയുന്നത്. അത് ഇന്ത്യാകൂട്ടായ്മയില്‍ മാത്രം അവസാനിക്കുന്ന കാര്യമല്ല. അതിനും അപ്പുറം സാമൂഹിക സംഘടനകളെയും വ്യക്തികളെയും എല്ലാം അണിനിരത്തിയുള്ള വലിയരീതിയിലുള്ള രാഷ്ട്രീയ, സാംസ്‌കാരിക പ്രതിരോധമാണ് ഉദ്ദേശിക്കുന്നതെന്ന് എം എ ബേബി പറഞ്ഞു. ദേശീയ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി എ
കെ ജി ഭവനില്‍ എത്തിയ എം എ ബേബി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.
ഇതില്‍ ഇന്ത്യാകൂട്ടായ്മയ്ക്ക് വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കാനുണ്ട്. സി പി എമ്മിന്റെയും ഇടതുപക്ഷ പാര്‍ട്ടികളുടെയും സ്വതന്ത്രമായ ശക്തിയും വര്‍ധിക്കേണ്ടതുണ്ട്. ഇത്തരം സമരം ശക്തിപ്പെട്ട് മുന്നോട്ടുപോകാന്‍ ഇടതുപക്ഷപാര്‍ട്ടികളുടെ ശക്തി വര്‍ദ്ധിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.