Kerala
പൊട്ടിവീണ വൈദ്യുത കമ്പി കഴുത്തിൽ കുടുങ്ങി; ബൈക്ക് യാത്രക്കാരന് പരുക്ക്
അറ്റകുറ്റപ്പണിക്ക് ലൈൻ ഓഫായിരുന്നതിനാൽ വൻ അപകടം ഒഴിവായി.
പത്തനംതിട്ട | പൊട്ടിവീണ വൈദ്യുത കമ്പി കഴുത്തിൽ കുടുങ്ങി ബൈക്ക് യാത്രക്കാരന് പരുക്ക്. തുവയൂർ സൗത്ത് സ്വദേശി റോയി(43)ക്കാണ് പരുക്കേറ്റത്. ബുധനാഴ്ച ഉച്ചക്ക് രണ്ടു മണിയോടെ ഓമല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ജംഗ്ഷന് സമീപമാണ് സംഭവം.
റോയി ബൈക്കിൽ പത്തനംതിട്ടയിലേക്ക് വരുമ്പോഴാണ് വൈദ്യുതിലൈൻ പൊട്ടിവീണത്. കഴുത്തിനാണ് പരുക്ക്. അറ്റകുറ്റപ്പണിക്ക് ലൈൻ ഓഫായിരുന്നതിനാൽ വൻ അപകടം ഒഴിവായി.
രാവിലെ മുതൽ ഓമല്ലൂർ ഭാഗത്ത് വൈദ്യത ലൈൻ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് ഓഫായിരുന്നു. സമീപത്തെ തെങ്ങിന്റെ ഓല വീണാണ് ലൈന്‍ പൊട്ടി വീണത്.നാട്ടുകാര്‍ ചേര്‍ന്നാണ് റോയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
---- facebook comment plugin here -----