National
ഹെന്നൂരില്‍ നിര്‍മാണത്തലിരുന്ന കെട്ടിടം തകര്‍ന്ന സംഭവം; അത്ഭുതകരമായി രക്ഷപ്പെട്ട് കെട്ടിടനിർമാണത്തൊഴിലാളി
കെട്ടിട അവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ നിന്ന് ഇനി 5 പേരെ കണ്ടെത്താനുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
ബെംഗളൂരു | ഹെന്നൂരില്‍ നിര്‍മാണത്തലിരുന്ന കെട്ടിടം തകര്‍ന്ന സംഭവത്തില്‍ നിന്ന് ഒരു കെട്ടിടനിര്‍മ്മാണ തൊഴിലാളി അത്ഭുതകരമായി രക്ഷപ്പെട്ടു. അയാസ് എന്ന ബിഹാര്‍ സ്വദേശിയാണ് രക്ഷപ്പെട്ടത്.
അപകടത്തില്‍ ഇന്നലെ അഞ്ച് പേര്‍ മരിച്ചിരുന്നു.രാത്രി മുഴുവന്‍ തകര്‍ന്ന കെട്ടിടത്തിന് കീഴിലായാണ് അയാസ് കിടന്നിരുന്നത്.തുടര്‍ന്ന് തൂണുകള്‍ വെട്ടിപ്പൊളിച്ചാണ് എന്‍ഡിആര്‍എഫും എസ്ഡിആര്‍എഫും പോലീസും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്.
കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങികിടക്കുന്ന യുവാവ് മരിച്ചെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ കരുതിയിരുന്നത്. പിന്നീട് ജീവനുണ്ടെന്ന് കണ്ടതോടെ ജാഗ്രതയോടെ ജെസിബി ഉപയോഗിച്ച് കെട്ടിട അവശിഷ്ടങ്ങള്‍ നീക്കം ചെയ്ത് അയാസിനെ പുറത്തെത്തിക്കുകയായിരുന്നു.തുടര്‍ന്ന് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി.
കെട്ടിട അവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ നിന്ന് ഇനി 5 പേരെ കണ്ടെത്താനുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. സ്‌നിഫര്‍ ഡോഗുകളെ അടക്കം ഉപയോഗിച്ച് ആണ് തിരച്ചില്‍ തുടരുന്നത്.ആറ് നില കെട്ടിടമാണ് ഇന്നലെ വെെകീട്ടോടെ നിലംപൊത്തിയത് .