National
സൈക്കിളില്‍ യാത്ര ചെയ്യുന്നതിനിടെ കാള ആക്രമിച്ചു; 15കാരന് ദാരുണാന്ത്യം
കാളകള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ ഒരു കാള കുട്ടിയുടെ സൈക്കിളില്‍ ഇടിക്കുകയായിരുന്നു.
കാണ്‍പൂര്‍| ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ സൈക്കിളില്‍ യാത്ര ചെയ്യുന്നതിനിടെ കാളയുടെ ആക്രമണത്തില്‍ പരിക്കേറ്റ് 15കാരന് ദാരുണാന്ത്യം. കാളകള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ ഒരു കാള കുട്ടിയുടെ സൈക്കിളില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കാണ്‍പൂരില്‍ തെരുവ് മൃഗങ്ങളുടെ ആക്രമണം രൂക്ഷമാണ്. നഗരത്തില്‍ നിരവധി ആളുകള്‍ തെരുവ് മൃഗങ്ങളുടെ ആക്രമണത്തില്‍ മരണപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂര്‍ ജില്ലയിലും കഴിഞ്ഞ വ്യാഴാഴ്ച സമാനമായ സംഭവം നടന്നിരുന്നു. കത്ര പ്രദേശത്ത് അലഞ്ഞുതിരിയുന്ന കന്നുകാലികളെ കൃഷിയിടത്തില്‍ നിന്ന് ഓടിക്കുന്നതിനിടെ 16കാരന്‍ മരണപ്പെട്ടതായി പോലീസ് പറഞ്ഞു.