Connect with us

Kerala

തമിഴ്‌നാട്ടില്‍ നിന്നുള്ള കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് പുലര്‍ച്ചെ നിയന്ത്രണം വിട്ട് മറിഞ്ഞു

എറണാകുളം ചക്കരപ്പറമ്പില്‍ പുലര്‍ച്ചെ മൂന്നു മണിയോടെയാണ് അപകടം

Published

|

Last Updated

കൊച്ചി: തമിഴ്‌നാട്ടില്‍ നിന്നുള്ള കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് എറണാകുളം ചക്കരപ്പറമ്പില്‍ പുലര്‍ച്ചെ നിയന്ത്രണം വിട്ട് മറിഞ്ഞു. ദേശീയ പാതയിലുണ്ടായ അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു.

കോയമ്പത്തൂരില്‍ നിന്ന് വര്‍ക്കലയിലേക്ക് കോളജ് വിദ്യാര്‍ഥികളുമായി വന്ന ബസാണ് മറിഞ്ഞത്. പുലര്‍ച്ചെ മൂന്നു മണിയോടെയാണ് അപകടമുണ്ടായത്. 30 വിദ്യാര്‍ഥികളാണ് ബസിലുണ്ടായിരുന്നത്. ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഒരു മണിക്കൂറോളം ഗതാഗത തടസമുണ്ടായി. നാലര മണിയോടെ പോലീസെത്തി ബസ് ഉയര്‍ത്തി.

ഡിവൈഡറില്‍ തട്ടിയാണ് ബസ്സ് മറഞ്ഞത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതായിരിക്കാം അപകട കാരണമെന്നാണ് കരുതുന്നത്. വിദ്യാര്‍ഥികള്‍ മറ്റൊരു ബസ്സില്‍ യാത്ര തുടരുകയാണ്.