Kerala
വൈത്തിരിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു; 11 പേര്‍ക്ക് പരുക്ക്
ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം
കല്‍പറ്റ | വയനാട് വൈത്തിരിയില്‍ കര്‍ണാകയില്‍ നിന്നും എത്തിയ ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 11 പേര്‍ക്ക് പരുക്കേറ്റു. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം. നിയന്ത്രണം വിട്ട് ബസ് താഴ്ചയിലേക്ക് മറിയുകയയായിരുന്നു.
പരുക്കേറ്റവരെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല. കുശാല്‍നഗറില്‍ നിന്ന് ഗുരുവായൂരിലേക്ക് പോയിരുന്ന സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. 45 വിദ്യാര്‍ഥികളായിരുന്നു ബസിലുണ്ടായിരുന്നത്.
വിനോദയാത്രയ്ക്ക് എത്തിയ കെപിഎസ് ആര്‍നള്ളി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടത്.
---- facebook comment plugin here -----