Connect with us

Kerala

ആലപ്പുഴയിൽ ഡ്രൈവിങ്‌ ടെസ്റ്റിനിടെ ബസ്‌ തീപ്പിടിച്ച്‌ കത്തിനശിച്ചു

റീക്രിയേഷന്‍ ഗ്രൗഡില്‍ ഇന്ന് ഉച്ചക്ക് 12.10ഓടെയാണ് സംഭവം.

Published

|

Last Updated

ആലപ്പുഴ| ആലപ്പുഴ ഹെവി വാഹനങ്ങളുടെ ലൈസന്‍സ് ടെസ്റ്റിനിടെ ഡ്രൈവിങ് സ്‌കൂള്‍ ബസിന് തീപ്പിടിച്ചു. റീക്രിയേഷന്‍ ഗ്രൗഡില്‍ ഇന്ന് ഉച്ചക്ക് 12.10ഓടെയാണ് സംഭവം.ബസിന്റെ ബാറ്ററിയില്‍ നിന്നും ഉണ്ടായ ഷോര്‍ട്ട് സര്‍ക്യുട്ടാണ് തീപ്പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ലൈസന്‍സ് ടെസ്റ്റിനിടെ ബസിന്റെ എന്‍ജിന്‍ ഭാഗത്ത് നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ യുവാവിനോട് പുറത്തേക്ക് ഇറങ്ങാന്‍ ആവശ്യപ്പെട്ടു.യുവാവ് ബസില്‍ നിന്നും ഇറങ്ങി മിനിറ്റുകള്‍ക്കും വലിയ ശബ്ദത്തോടെ ബസില്‍ നിന്നും തീആളിപ്പടരുകയായിരുന്നു.

ആലപ്പുഴയില്‍ നിന്നും അഗ്നിരക്ഷാ സേന എത്തിയാണ് തീയണച്ചത്. അപകടത്തില്‍ ബസ് പൂര്‍ണമായും കത്തിനശിച്ചു.