International
ബള്‍ഗേറിയയില്‍ ബസിന് തീപ്പിടിച്ച് 12 കുട്ടികള്‍ ഉള്‍പ്പെടെ 45 പേര്‍ വെന്ത് മരിച്ചു
കത്തുന്ന ബസില്‍ നിന്ന് ഏഴ് പേര്‍ ചാടി രക്ഷപ്പെട്ടു
![](https://assets.sirajlive.com/2021/11/bus-caught-fire-in-bulgeria.gif)
സോഫിയ ബള്‍ഗേറിയയില്‍ ബസിന് തീപ്പിടിച്ച് 12 കുട്ടികളടക്കം 45 പേര്‍ വെന്ത് മരിച്ചു. മരിച്ചവരില്‍ അധികവും മാസിഡോണിയന്‍ വിനോദസഞ്ചാരികളാണ്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിക്ക് സോഫിയയില്‍ നിന്ന് 45 കിലോമീറ്റര്‍ പടിഞ്ഞാറ് സ്ട്രുമ ഹൈവേയിലാണ് ദാരുണ സംഭവം. ഇസ്താംബളില്‍ നിന്ന് മാസിഡോണിയയിലേക്ക് പോകുന്ന ബസാണ് അപകടത്തില്‍ പെട്ടത്. ഹൈവേക്ക് മധ്യത്തിലായി കത്തിക്കരിഞ്ഞ നിലയിലാണ് ബസ് കണ്ടെത്തിയത്.
കത്തുന്ന ബസില്‍ നിന്ന് ഏഴ് പേര്‍ ചാടി രക്ഷപ്പെട്ടു. സോഫിയയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ നില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തിന്റെ കാരണം വ്യക്തമല്ല. തീ പിടിക്കുന്നതിന് മുമ്പോ ശേഷമോ ബസ് ഹൈവേ ബാരിയറില്‍ ഇടിച്ചതായി ബള്‍ഗേറിയന്‍ അധികൃതര്‍ പറഞ്ഞു.
---- facebook comment plugin here -----