Connect with us

bus accident

കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസ്സ് അപകടത്തില്‍ പെട്ടു

യാത്രക്കാരായ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ആരുടെയും പരിക്ക് ഗുരുതരമല്ല

Published

|

Last Updated

ബെംഗളൂരു | കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയ കര്‍ണാടക ആര്‍ ടി സിയുടെ സ്ലീപ്പര്‍ ബസ് അപകടത്തില്‍ പെട്ടു.

ബെംഗളൂരു ബിടദിക്ക് സമീപം ഇന്ന് പുലര്‍ച്ചെ 3.45 നാണ് അപകടം ഉണ്ടായത്. യാത്രക്കാരായ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബെംഗളൂരു – മൈസൂരു ദേശീയപാതയില്‍ നിന്ന് ബസ് ബൈപ്പാസിലേക്ക് തിരിയുന്ന സമയത്ത് റോഡരികിലെ സൈന്‍ ബോര്‍ഡില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ബസിന്റെ മുന്‍വശത്ത് സാരമായ കേടുപാടുണ്ടായി.

 

 

Latest