Connect with us

manmohan singh passed away

ശാന്ത സ്വഭാവം ശക്തി; ദൗർബല്യവും അതുതന്നെ

മൻമോഹൻ സിങ് ഒരു പ്രതിഭാധനനായ സാമ്പത്തിക വിദഗ്ധനായിരുന്നു എന്നതിൽ സംശയമില്ല. എന്നാൽ ഒരു രാഷ്ട്രീയ നേതാവെന്ന നിലയിൽ അദ്ദേഹത്തിന് ചില പരിമിതികളുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ശാന്ത സ്വഭാവം ശക്തിയായേക്കാമെങ്കിലും, അത് ചിലപ്പോൾ ദുർബലതയായി മാറുകയും ചെയ്തു.

Published

|

Last Updated

ന്യൂഡൽഹി | ഇന്ത്യൻ രാഷ്ട്രീയത്തിൽ നിർണായക പങ്കുവഹിച്ച നേതാവായിരുന്നു ഡോ. മൻമോഹൻ സിംഗ്. ഒരു സാമ്പത്തിക വിദഗ്ധനെന്ന നിലയിലും പ്രധാനമന്ത്രി എന്ന നിലയിലും അദ്ദേഹം സ്വന്തമാക്കിയ നേട്ടങ്ങളും നേരിട്ട വിമർശനങ്ങളും നിരവധിയാണ്. ഒരു ഭാഗത്ത് ശക്തമായ നേതൃപാടമുള്ള നേതാവായിരുന്നു അദ്ദേഹമെങ്കിൽ മറുഭാഗത്ത് ചില ദൗർബല്യങ്ങളും അദ്ദേഹത്തിന് ഉണ്ടായിരുന്നു.

സാമ്പത്തിക ശാസ്ത്രത്തിൽ അഗാധമായ അറിവ് തന്നെയായിരന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ നേട്ടം. 1991-ലെ സാമ്പത്തിക പരിഷ്കാരങ്ങളിൽ നിർണായക പങ്ക് വഹിച്ചു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ആഗോളതലത്തിൽ എത്തിക്കുന്നതിൽ നിർണായക പങ്കു വഹിക്കാൻ അദ്ദേഹത്തിന് സാധിച്ചു.

പൊതുവെ ശാന്തശീലനായിരുന്നു സിംഗ്. തർക്കങ്ങളിൽ നിന്ന് മാറി നിന്ന് പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നതായിരന്നു അദ്ദേഹത്തിന്റെ രീതി. രാഷ്ട്രീയ എതിരാളികളുമായിപോലും സൗഹാർദ്ദപരമായ ബന്ധം പുലർത്താൻ ഇതുവഴി അദ്ദേഹത്തിന് സാധിച്ചു.

അന്തർദേശീയ നേതാക്കളുമായി അടുത്ത ബന്ധം പുലർത്താനായി എന്നതും സിംഗിന്റെ നേട്ടമാണ്. ഇന്ത്യയുടെ അന്തർദേശീയ പ്രതിച്ഛായ മെച്ചപ്പെടുത്താൻ ഇത് ഏറെ സഹായകമായി. പാക്കിസ്ഥാനുമായി നിരവധി തവണ ചർച്ചകൾ നടത്തിയ അദ്ദേഹം വിദേശ നയങ്ങൾ രൂപപ്പെടുത്തുന്നതിൽ ഏറെ ശ്രദ്ധ പുലർത്തി. ഇരു രാജ്യത്തേയും മുതിർന്ന ഉദ്യോഗസ്ഥർ ഒരു സമവായത്തിനായി പല തവണ ചർച്ചകൾ നടത്തുകയുണ്ടായി. ഇന്ത്യാ ചൈനാ അതിർത്തി തർക്കങ്ങൾ ഒത്തു തീർപ്പിലെത്തിക്കാൻ സിംഗിന്റെ ഭരണകാലത്ത് പലവട്ടം ശ്രമങ്ങൾ നടന്നു. 2008 ൽ ഇന്ത്യയും അമേരിക്കയും തമ്മിൽ ആണവകരാറിൽ ഒപ്പു വെച്ചത് മൻമോഹൻ സിംഗിന്റെ കാലത്തായിരന്നു.

മൻമോഹൻ സിങ് ഒരു പ്രതിഭാധനനായ സാമ്പത്തിക വിദഗ്ധനായിരുന്നു എന്നതിൽ സംശയമില്ല. എന്നാൽ ഒരു രാഷ്ട്രീയ നേതാവെന്ന നിലയിൽ അദ്ദേഹത്തിന് ചില പരിമിതികളുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ശാന്ത സ്വഭാവം ശക്തിയായേക്കാമെങ്കിലും, അത് ചിലപ്പോൾ ദുർബലതയായി മാറുകയും ചെയ്തു.

രാഷ്ട്രീയ എതിർപ്പുകൾക്കെതിരെ ഉറച്ച നിലപാട് എടുക്കാൻ കഴിഞ്ഞില്ലെന്ന വിമർശനം അദ്ദേഹത്തിന് എതിരെ ഉയർന്നിരുന്നു. മന്ത്രിസഭയിലെ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കുന്നതിലും പലപ്പോഴും അദ്ദേഹം പരാജയപ്പെട്ടു. തീരുമാനങ്ങൾ എടുക്കുന്നതിൽ കാലതാമസം നേരിട്ടതും അദ്ദേഹത്തിന്റെ ബലഹീനതയായി വിലയിരുത്തപ്പെടുന്നു. രാജ്യത്തെ അടിയന്തര പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു.

Latest