National
ഐഐടിയില്‍ പെണ്‍കുട്ടികളുടെ ശുചിമുറിയില്‍ ക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി; ശുചീകരണ തൊഴിലാളി അറസ്റ്റില്‍
ഡല്‍ഹി ഭാരതി കോളജിലെ വിദ്യാര്‍ഥികളുടെ പരാതിയിലാണ് നടപടി
ന്യൂഡല്‍ഹി | ഡല്‍ഹി ഐഐടിയില്‍ പെണ്‍കുട്ടികളുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ ശുചീകരണ തൊഴിലാളി അറസ്റ്റില്‍. ഡല്‍ഹി ഭാരതി കോളജിലെ വിദ്യാര്‍ഥികളുടെ പരാതിയിലാണ് നടപടി. ഫാഷന്‍ ഷോയില്‍ പങ്കെടുക്കാന്‍ ഐഐടിയിലെത്തിയ 10 വിദ്യാര്‍ഥിനികളാണ് പരാതിപ്പെട്ടത്.
ശുചിമുറി ഉപയോഗിക്കുന്നതിനിടെ ഒളിക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി എന്നാണ് ഇവരുടെ പരാതി. സംഭവത്തില്‍ 20കാരനെ അറസ്റ്റ് ചെയ്‌തെന്നും പ്രകാരം കേസെടുത്തെന്നും കിഷന്‍ഘര്‍ പോലീസ് അറിയിച്ചു. സ്ഥാപനത്തിലെ കരാര്‍ തൊഴിലാളിയാണ് പ്രതി. സംഭവത്തില്‍ ഐഐടി ഖേദം പ്രകടിപ്പിച്ചു. ഇയാളെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടതായും ഐഐടി പ്രസ്താവനയില്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്
---- facebook comment plugin here -----