National
പഞ്ഞിമിഠായിയില്‍ അര്‍ബുദത്തിന് കാരണമാകുന്ന രാസപദാര്‍ഥം കണ്ടെത്തി
സംഭവത്തെ തുടര്‍ന്ന് ഇതരസംസ്ഥാനങ്ങളും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് പുതുച്ചേരി ഭക്ഷ്യസുരക്ഷാവകുപ്പ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

ചെന്നൈ | പുതുച്ചേരി ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധനയില്‍ പഞ്ഞിമുട്ടായില്‍ അര്‍ബുദത്തിന് കാരണമാകുന്ന റോഡാമൈന്‍ ബി എന്ന രാസപദാര്‍ഥം കണ്ടെത്തി. വ്യാവസായിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന കെമിക്കല്‍ ഡൈ ആയ റോഡാമൈന്‍ ബി ഇത്തരം ഭക്ഷ്യപദാര്‍ത്ഥങ്ങളിലൂടെ ശരീരത്തിലെത്തുന്നത് അര്‍ബുദത്തിന് കാരണമാകുമെന്ന് നേരത്തെ പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
പരിശോധനയില്‍ പിടികൂടിയ പഞ്ഞിമിഠായി വില്‍പ്പനക്കാരെ ചോദ്യംചെയ്ത് വരികയാണ്. പ്രതികളുടെ സംഘത്തില്‍ ഇനിയും ആളുകളുണ്ടോയെന്നും ഇവര്‍ മറ്റു സംസ്ഥാനങ്ങളില്‍ ഇതുപോലെ മായം ചേര്‍ത്ത മിഠായി വില്‍ക്കുന്നുണ്ടോയെന്നും ഉദ്യോഗസ്ഥര്‍ സംശയിക്കുന്നുണ്ട്. സംഭവത്തെ തുടര്‍ന്ന് ഇതരസംസ്ഥാനങ്ങളും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് പുതുച്ചേരി ഭക്ഷ്യസുരക്ഷാവകുപ്പ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ഏജന്‍സി (എഫ്.എസ്. എസ്.എ.ഐ.) അംഗീകരിച്ച അംഗീകൃത കൃത്രിമചേരുവകള്‍ മാത്രമേ ഇത്തരം ഭക്ഷ്യപദാര്‍ത്ഥങ്ങളില്‍ ഉപയോഗിക്കാവൂ എന്ന് പരിശോധനയെ തുടര്‍ന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.