Kerala
ആലപ്പുഴ നൂറനാട് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു; പൂര്‍ണമായും കത്തിനശിച്ചു
കാറിന്റെ ബോണറ്റില്‍ നിന്നാണ് തീ പടര്‍ന്നത്. അപകടത്തില്‍ ആളപായം ഇല്ല.
ആലപ്പുഴ| ആലപ്പുഴ നൂറനാട് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച് അപകടം. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. ഇടയ്ക്കുന്നം സ്വദേശി ജയലാലിന്റെ മാരുതി ആള്‍ട്ടോ കാര്‍ ആണ് കത്തിയത്. കാറിന്റെ ബോണറ്റില്‍ നിന്നാണ് തീ പടര്‍ന്നത്.
ഉടന്‍ കായംകുളത്തു നിന്ന് അഗ്‌നി രക്ഷാസേനയെത്തി തീ അണക്കുകയായിരുന്നു. അപ്പോഴേക്കും കാര്‍ പൂര്‍ണമായും കത്തിയിരുന്നു. അതേസമയം, അപകടത്തില്‍ ആളപായം ഇല്ലെന്നാണ് ലഭിക്കുന്ന വിവരം.
---- facebook comment plugin here -----