Kerala
ആലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു; ഡ്രൈവര്‍ പുറത്തേക്കു ചാടി രക്ഷപ്പെട്ടു
ദേശീയ പാതയില്‍ ഹരിപ്പാട് മാധവ ജംങ്ഷനിലൂടെ ഓടിക്കൊണ്ടിരുന്നപ്പോഴാണ് കാറിന് തീപിടിച്ചത്.
ആലപ്പുഴ | ഓടിക്കൊണ്ടിരിക്കേ കാറിനു തീപിടിച്ചു. ആലപ്പുഴയിലാണ് സംഭവം. ദേശീയ പാതയില്‍ ഹരിപ്പാട് മാധവ ജംങ്ഷനിലൂടെ ഓടിക്കൊണ്ടിരുന്നപ്പോഴാണ് കാറിന് തീപിടിച്ചത്.
കരുവാറ്റയില്‍ നിന്ന് കായംകുളത്തെ വര്‍ക്‌ഷോപ്പിലേക്ക് കൊണ്ടുപോവുകയായിരുന്നു കാര്‍.
കാറിന്റെ ഡ്രൈവര്‍ കരുവാറ്റ സ്വദേശി അക്ഷയ് പുറത്തേക്കു ചാടി രക്ഷപ്പെട്ടു. അഗ്നിരക്ഷാ സേന എത്തി തീയണച്ചു.
---- facebook comment plugin here -----