Kerala
തൃശൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; സഹോദരങ്ങൾ തലനാരിഴക്ക് രക്ഷപ്പെട്ടു
അപകടത്തിൽ കാർ പൂർണമായും കത്തിനശിച്ചു.
തൃശ്ശൂർ | തൃശൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന യുവാവും സഹോദരിയും തലനാരിഴക്ക് രക്ഷപ്പെട്ടു. വടക്കാഞ്ചേരി പെരിങ്ങണ്ടൂരിലാണ് സംഭവം.
കുന്നംകുളം സ്വദേശി കോലഴിപറമ്പിൽ വീട്ടിൽ അഖിൽ(34) ഓടിച്ചിരുന്ന കാറിനാണ് തീപിടിച്ചത്. സഹോദരിയേയുമായി ആശുപത്രിയിലേക്ക് പോകവെയാണ് സംഭവം. തീപിടുത്തം ശ്രദ്ധയിൽപെട്ട ഉടൻ അഖിലും സഹോദരിയും കാറിൽ നിന്ന് ഇറങ്ങിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
അപകടത്തിൽ കാർ പൂർണമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നതാണ് പ്രാഥമിക നിഗമനം.
---- facebook comment plugin here -----