Kerala
കുസാറ്റ് ക്യാമ്പസില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു
യാത്രക്കാര്‍ പുറത്തിറങ്ങിയതിനാല്‍ ആളപായമില്ല

കൊച്ചി | കൊച്ചി കളമശ്ശേരിയില്‍ ഓടിക്കൊണ്ടിരുന്ന കാറ് തീപ്പിടിച്ച് കത്തി നശിച്ചു. കുസാറ്റ് ക്യാമ്പസില് വെച്ചായിരുന്നു തീപ്പിടിത്തമുണ്ടായത്. പാലക്കാട് സ്വദേശിയുടെ കാറാണ് കത്തിയത്. ഉടന്‍ യാത്രക്കാര്‍ പുറത്തിറങ്ങിയതിനാല്‍ ആളപായമില്ല.
ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്. വാഹനം പൂര്‍ണമായും നശിച്ചു.
---- facebook comment plugin here -----