Kerala
ഹരിപ്പാട് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ കത്തിനശിച്ചു; അഗ്‌നിരക്ഷാസേനയെത്തി തീ കെടുത്തി
മുണ്ടക്കയം സ്വദേശി അനന്തു കൃഷ്ണന്റെ കാര്‍ ആണ് അഗ്‌നിക്കിരയായത്.
ഹരിപ്പാട്|ഹരിപ്പാട് റോഡിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്വിഫ്റ്റ് കാര്‍ കത്തിനശിച്ചു. ഇന്നലെ പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. മുണ്ടക്കയം സ്വദേശി അനന്തു കൃഷ്ണന്റെ കാര്‍ ആണ് അഗ്‌നിക്കിരയായത്.
കാറില്‍ തീ പടരുന്നത് കണ്ടു സമീപവാസികളാണ് ഹരിപ്പാട് അഗ്‌നിരക്ഷാസേനയില്‍ വിവരം അറിയിച്ചത്. ഉടന്‍ അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി തീ കെടുത്തി. കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും കത്തിനശിച്ചിട്ടുണ്ട്. കാര്‍ കത്താനുണ്ടായ കാരണം വ്യക്തമായിട്ടില്ല.
---- facebook comment plugin here -----