Kerala
താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന കാര്‍ കത്തി നശിച്ചു
കല്‍പറ്റയില്‍ നിന്നുള്ള അഗ്നിരക്ഷാ സേന സ്ഥലത്തെത്തി
കോഴിക്കോട് | താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിയമര്‍ന്നു. ചുരം കയറുമ്പോഴായിരുന്നു കാര്‍ കത്തിയത്. ചുരത്തിന്റെ എട്ടാം വളവിനും ഒമ്പതാം വളവിനും ഇടക്കാണ് അപകടം.
ചുരം കയറുമ്പോള്‍ കാറിന്റെ മുന്നില്‍ നിന്ന് പുക ഉയര്‍ന്നത് കണ്ട് വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ പുറത്തിറങ്ങി. കല്‍പറ്റയില്‍ നിന്നുള്ള അഗ്നിരക്ഷാ സേന സ്ഥലത്തെത്തി. അപകടത്തെ തുടര്‍ന്ന് ചുരത്തില്‍ ഗതാഗത തടസ്സം നേരിടുന്നുണ്ട്.
---- facebook comment plugin here -----