Kerala
ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ പോലീസുകാരനെതിരെ കേസ്
സുഹൃത്തുക്കളില്‍ നിന്നും നാട്ടുകാരില്‍ നിന്നും ഷെയര്‍മാര്‍ക്കറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യാനെന്ന പേരില്‍ ഏകദേശം ഒരു കോടിയോളം രൂപ ഇയാള്‍ പിരിച്ചെടുത്തുവെന്നാണ് പരാതി
തിരുവനന്തപുരം | സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ പോലീസുകാരനെതിരെ കേസ്. ഒറ്റപാലം സ്റ്റേഷനിലെ പോലിസുകാരന്‍ രവി ശങ്കറിനെതിരെയാണ് കേസ്. ഷെയര്‍ മാര്‍ക്കറ്റില്‍ നിക്ഷേപിക്കാനെന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. രവി ശങ്കര്‍ ഒളിവിലാണ്. നെടുമങ്ങാട്, പാങ്ങോട് സ്റ്റേഷനുകളിലാണ് ഇയാള്‍ക്കെതിരെ പരാതി ലഭിച്ചിരിക്കുന്നത്.
സുഹൃത്തുക്കളില്‍ നിന്നും നാട്ടുകാരില്‍ നിന്നും ഷെയര്‍മാര്‍ക്കറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യാനെന്ന പേരില്‍ ഏകദേശം ഒരു കോടിയോളം രൂപ ഇയാള്‍ പിരിച്ചെടുത്തുവെന്നാണ് പരാതിയില്‍ പറയുന്നത്. ഇതില്‍ നിന്ന് ഒരു ലാഭവിഹിതം ആദ്യ നാളുകളില്‍ പരാതിക്കാര്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി തുകയോ പലിശയോ ലഭിക്കുന്നില്ല. പോലീസുകാരന്‍ സാമ്പത്തിക തട്ടിപ്പുനടത്തിയെന്നും വഞ്ചന കാണിച്ചുവെന്നാണ് പരാതി. മെഡിക്കല്‍ അവധിയില്‍ പോയ ശേഷം ഇയാള്‍ തിരികെ എത്തിയിട്ടില്ല