Connect with us

National

വിദ്യാര്‍ഥിനിയെ സെക്യൂരിറ്റി ജീവനക്കാരന്‍ പീഡിപ്പിച്ച വിവരം ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ച സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കേസ്

സ്വകാര്യ പ്രൈമറി സ്‌കൂളില്‍ നടന്ന പീഡന വിവരം രക്ഷിതാക്കളെയും പോലീസിനെയും അറിയിക്കാതെ ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചതിന് പോക്‌സോ വകുപ്പു പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

Published

|

Last Updated

മുബൈ | മുബൈയില്‍ വിദ്യാര്‍ഥിനിയെ സെക്യൂരിറ്റി ജീവനക്കാരന്‍ സ്‌കൂളില്‍ വെച്ച് പീഡിപ്പിച്ച സംഭവം ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ച പ്രിന്‍സിപ്പലിനും രണ്ട് അധ്യാപകര്‍ക്കുമെതിരെ കേസ്. സ്വകാര്യ പ്രൈമറി സ്‌കൂളില്‍ നടന്ന പീഡന വിവരം രക്ഷിതാക്കളെയും പോലീസിനെയും അറിയിക്കാതെ ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചതിന് പോക്‌സോ വകുപ്പു പ്രകാരമാണ് സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

ഫെബ്രുവരി രണ്ടിനാണ് സെക്യൂരിറ്റി ജീവനക്കാരന്‍ നാലു വയസുകാരിയെ സ്‌കൂളിലെ ശുചിമുറിയില്‍ വെച്ച് പീഡിപ്പിച്ചത്. പീഡന വിവരം പുറത്തറിയിച്ചാല്‍ കുട്ടിയെ കൊല്ലുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തി. എന്നാല്‍ കുട്ടി പീഡന വിവരം വീട്ടുകാരോട് പറയുകയും തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയും ആയിരുന്നു. പെണ്‍കുട്ടി നിലവില്‍ ചികിത്സയിലാണ്.

അതേസമയം പീഡന വിവരം മറിച്ചുവെച്ചെന്ന് ആരോപിച്ച് സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ കുട്ടിയുടെ വീട്ടുകാര്‍ രംഗത്തെത്തി. സ്‌കൂള്‍ അധികൃതര്‍ വിഷയം ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് നൂറുകണക്കിന് രക്ഷിതാക്കള്‍ സ്‌കൂളില്‍ പ്രതിഷേധിക്കുകയും ചെയ്തു. ഇതോടെയാണ് സംഭവത്തില്‍ പോലീസ് കേസെടുത്തത്. പ്രതി മറ്റുകുട്ടികളോട് ഇത്തരത്തില്‍ പെരുമാറിയിട്ടുണ്ടോയെന്നതടക്കംമുള്ള കാര്യങ്ങള്‍ അന്വേഷിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.