Connect with us

k murali@ media

സുധാകരനെതിരെ കേസെടുത്തത് കൂളിമാട് പാലം അപകടത്തില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍: കെ മുരളീധരന്‍

കോണ്‍ഗ്രസില്‍ നിന്ന് കുറച്ച്‌പേര്‍കൂടി പോകാനുണ്ട്

Published

|

Last Updated

കോഴിക്കോട് |  നിര്‍മാണത്തിനിടെ കഴിഞ്ഞ ദിവസം തകര്‍ന്ന കൂളിമാട് പാലമാണ് യഥാര്‍ഥ പഞ്ചവടി പാലമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ഇതില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് കെ പി സി സി പ്രസിഡന്റ് കെ സുധാകരനെതിരെ കേസെടുത്തതെന്നും മുരളീധരന്‍ ആരോപിച്ചു.

ജാക്കിയുടെ പ്രശ്നമായാലും പാലത്തിന്റെ ബീമുകള്‍ തകര്‍ന്നത് ഗൗരവകരമാണ്. പാലാരിവട്ടത്തേക്കാള്‍ ഭീകരമാണിത്. വിഷയത്തില്‍ ജുഢീഷ്യല്‍ അന്വേഷണം നടത്തം. രണ്ടാം പിണറായി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികം വട്ടപൂജ്യമാണ്. ഒരിക്കലും നടക്കാത്ത കെ റെയിലാണോ പിണറായി സര്‍ക്കാറിന്റെ നേട്ടമെന്നും മുരളീധരന്‍ പരിഹസിച്ചു.

ഡി സി സി ജറല്‍ സെക്രട്ടറി എം ബി മുരളീധരന്‍ പാര്‍ട്ടിവിട്ടതിനേയും അദ്ദേഹം പരിഹസിച്ചു. കോണ്‍ഗ്രസില്‍ കുറച്ച് മാലിന്യങ്ങളുണ്ട്. അവരാണ് മറുകണ്ടം ചാടിയത്. അവര്‍ സ്വയം പുറത്ത് പോയാല്‍ കോണ്‍ഗ്രസ് ശുദ്ധീകരിക്കും. പല സന്ദര്‍ഭങ്ങളിലായി ഇനിയും ചിലര്‍ പാര്‍ട്ടി വിടാനുണ്ട്. അത് ഞങ്ങളുടെ ആരോഗ്യത്തെ ബാധിക്കില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

 

 

Latest