uttarpradesh
യു പി യില്‍ വിദ്യാര്‍ഥിയെ മര്‍ദ്ദിക്കാന്‍ നിര്‍ദ്ദേശിച്ച അധ്യാപികക്കെതിരെ കേസെടുത്തു
ഈ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ രൂക്ഷമായ വിമര്‍ശനമാണുയര്‍ന്നത്.

ന്യൂഡല്‍ഹി | ഒരു സമുദായത്തില്‍ പെട്ട വിദ്യാര്‍ഥിയെ മര്‍ദ്ദിക്കാന്‍ മറ്റു വിദ്യാര്‍ഥികള്‍ക്കു നിര്‍ദ്ദേശം നല്‍കി എന്ന ആരോപണത്തില്‍ അധ്യാപികക്കെതിരെ പോലീസ് കേസെടുത്തു.
കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ മുസഫര്‍നഗര്‍ പൊലീസാണ് കേസെടുത്തത്. ഏഴ് വയസുകാരനാണ് സഹപാഠികളുടെ മര്‍ദ്ദനമേറ്റത്. അധ്യാപികയുടെ നിര്‍ദ്ദേശ പ്രകാരം കുട്ടിയെ സഹപാഠികള്‍ മുഖത്തടിക്കുകയായിരുന്നു. ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും മര്‍ദ്ദനമേറ്റു.
ഇതൊരാള്‍ ക്യാമറയില്‍ ചിത്രീകരിച്ചു. ഈ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ രൂക്ഷമായ വിമര്‍ശനമാണുയര്‍ന്നത്. ഒരു മണിക്കൂര്‍ നേരം കുട്ടിയെ മര്‍ദ്ദിച്ചെന്ന് കുട്ടിയുടെ പിതാവ് പരാതിയില്‍ പറയുന്നു.
ഉത്തര്‍ പ്രദേശിലെ മുസഫര്‍ നഗറിലെ ഒരു നവോദയ വിദ്യാലയത്തിലാണ് സംഭവം നടന്നത്. കഴിഞ്ഞയാഴ്ച നടന്ന ക്രൂരസംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെയാണ് പുറത്തായത്.
സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മീഷനും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.