Connect with us

kerala university fest

കേരള സര്‍വകലാശാല യുവജനോത്സവം അലങ്കോലപ്പെടുത്തിയ സംഭവത്തില്‍ പോലീസ് കേസെടുത്തു

എസ് എഫ് ഐക്കെതിരെ രണ്ടും കെ എസ് യുവിനെതിരെ ഒരു കേസുമാണ് രജിസ്റ്റര്‍ ചെയ്തത്

Published

|

Last Updated

തിരുവനന്തപുരം | കേരള സര്‍വകലാശാല യുവജനോത്സവം അലങ്കോലപ്പെടുത്തിയ സംഭവത്തില്‍ പോലീസ് കേസെടുത്തു. കലോത്സവ വേദിയില്‍ ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് എസ് എഫ് ഐ പ്രവര്‍ത്ത കര്‍ക്കെ തിരെ രണ്ടും കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിരെ ഒരു കേസുമാണ് രജിസ്റ്റര്‍ ചെയ്തത്.

യുവജനോത്സവം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചതിനാണ് കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. കെ എസ് യു പ്രവര്‍ത്തകരെ ആക്രമിച്ചതിനാണ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്. എസ് എഫ് ഐ ജില്ലാ സെക്രട്ടറി ആദര്‍ശ്, കെ എസ് യു ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാര്‍ തുടങ്ങിയവര്‍ക്കെതിരെയാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് കേസെടുത്തത്.

കലോത്സവത്തിനിടെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചെന്നാരോപിച്ചാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ കലോത്സവം അലങ്കോലമാക്കിയത്. പ്രധാന വേദിയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച കെ എസ് യു പ്രവര്‍ത്തകരെ െേപാലീസ് ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു. ഗവണ്‍മെന്റ് ലോ കോളജിലെ ഒപ്പന ടീമിനൊപ്പം വന്ന കെ എസ് യു പ്രവര്‍ത്തകരെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.കലോത്സവം അലങ്കോലമാക്കിയ കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിരെ മത്സരാര്‍ഥികള്‍ രംഗത്തെത്തിയിരുന്നു.

 

Latest