dogs attack
മുളക്കുളത്ത് നായകള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ പോലീസ് കേസെടുത്തു
ഇരിട്ടിയില്‍ തെരുവ് നായ കുറുകെ ചാടിയതിനെത്തുടര്‍ന്ന് ഓട്ടോമറിഞ്ഞു: പാലക്കാട് മൂന്ന് പേര്‍ക്ക് കടിയേറ്റു
കണ്ണൂര്‍/ കോട്ടയം | കോട്ടയം മുളക്കുളത്ത് കഴിഞ്ഞ ദിവസം നായകള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ പോലീസ് കേസെടുത്തു. ഐ പി സി 429 പ്രകാരം വെള്ളൂര്‍ പോലീസാണ് കേസെടുത്തത്. മൃഗങ്ങളെ കൊന്നാല്‍ എടുക്കുന്ന വകുപ്പാണ് ഐ പി സി 429. കുഴിച്ചിട്ട നായകളുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്നും പോലീസ് അറിയിച്ചു. നായകള്‍ ചത്ത സംഭവത്തില്‍ കേസെടുക്കാനില്ലെന്ന് നേരത്തെ ഗ്രാമപഞ്ചായത്ത് അധികൃതര്‍ പറഞ്ഞിരുന്നു. എന്നാല്‍ നാട്ടുകാരായ മൂന്ന് മൃഗസ്നേഹികള്‍ പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് കേസെടുത്തത്.
അതിനിടെ ഇരിട്ടിയില്‍ തെരുവ്‌നായ കുറുകെ ചാടിയതിനെത്തുടര്‍ന്ന് ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തില്‍ നാല് പേര്‍ക്ക് പരുക്ക്. ഓട്ടോയിലെ ഡ്രൈവര്‍ തോമസിനും മറ്റ് മൂന്ന് പേര്‍ക്കുമാണ് പരുക്കേറ്റത്. ആരുടേയും പരുക്ക് ഗുരുതരമല്ല. ഇന്ന് രാവിലെയാണ് അപകടം. ആശൂപത്രിയില്‍ പോകുന്നവരാണ് അപകടത്തില്‍പ്പെട്ടത്.
അതേ സമയം പാലക്കാട് ഇന്ന് മൂന്ന് പേര്‍ക്ക് ഇന്ന് നായയുടെ കടിയേറ്റു. കടിയേറ്റവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടും. ഇവരെ ജില്ലാ അശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംസ്ഥാനത്ത് നിരവധി പേരാണ് തെരുവ് നായ ആക്രമണത്തിന് ഇരയായത്. ഈ വര്‍ഷം മാത്രം 20 ഓളം പേരാണ് തെരുവ് നായ ആക്രമണത്തെത്തുടര്‍ന്ന് മരണപ്പെട്ടത്.