Kerala
മലിനജലം റോഡിലേക്ക് ഒഴുകി അപകടമുണ്ടായ സംഭവത്തില്‍ കേസെടുത്തു
കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ ഒമ്പതുപേര്‍ക്കെതിരെയാണ് തൃക്കാക്കര പോലീസ് കേസെടുത്തിരിക്കുന്നത്.
കൊച്ചി | കൊച്ചി കോര്‍പറേഷന്റെ മാലിന്യ ലോറികളില്‍ നിന്നും മലിനജലം റോഡിലേക്ക് ഒഴുകി അപകടമുണ്ടായ സംഭവത്തില്‍ കേസെടുത്തു. കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്കെതിരെയാണ് തൃക്കാക്കര പോലീസ് കേസെടുത്തിരിക്കുന്നത്. ഐപിസി 269,കേരള പോലീസ് ആക്ട് 118 ഇ എന്നീ വകുപ്പുകളാണ് ചുമത്തിയത്.
കോണ്‍ട്രാക്ടര്‍, ലോറി ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കെതിരെയും നടപടിയുണ്ട്. മാലിന്യ ലോറികളില്‍ നിന്ന് മലിനജലം റോഡിലേക്ക് ഒഴുകിയതിനെ തുടര്‍ന്ന് ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെടുകയും നിരവധിപേര്‍ക്ക് പരുക്കേല്‍ക്കുന്ന അവസ്ഥയുമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഉണ്ടായ സംഭവം വലിയ പ്രതിഷേധങ്ങള്‍ക്കും ഇടയാക്കിയിരുന്നു.