Kerala
വാഹന പാർക്കിങ് ചോദ്യംചെയ്ത വനിതാ പോലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ച കേസ്; പ്രധാനപ്രതി പിടിയിൽ
കേസില്‍ മറ്റ് രണ്ട് പ്രതികളുടെ അറസ്റ്റ് നേരത്തെ രേഖപ്പെടുത്തിയിരുന്നു.
ആലപ്പുഴ | വാഹന പാര്‍ക്കിങ് ചോദ്യംചെയ്തതിന്റെ പേരില്‍ വനിതാ എഎസ്‌ഐയെ ആക്രമിച്ച കേസില്‍ പ്രധാന പ്രതി പിടിയില്‍. തിരുവനന്തപുരം ശ്രീകാര്യം കറ്റേല മീനം സജികുമാര്‍ ആണ് അറസ്റ്റിലായത്.
ആലപ്പുഴ ട്രാഫിക് പോലീസ് സ്റ്റേഷനിലെ എ എസ്ഐ വി കെ. വിജുവിനാണ് മര്‍ദ്ദനമേറ്റത്. സി ഐ ടി യു സമ്മേളനത്തിനെത്തിയ സജികുമാറിന്റെ വാഹനം ആലപ്പുഴ എസ്ഡിവി സ്‌കൂള്‍ പരിസരത്ത് നോ പാര്‍ക്കിങ് മേഖലയില്‍ പാര്‍ക്കുചെയ്തത് മാറ്റാനാവശ്യപ്പെട്ടതിനാണ് പോലീസ് ഉദ്യോഗസ്ഥയെ പ്രതി ആക്രമിച്ചത്.
കേസില്‍ മറ്റ് രണ്ട് പ്രതികളുടെ അറസ്റ്റ് നേരത്തെ രേഖപ്പെടുത്തിയിരുന്നു.
---- facebook comment plugin here -----