Kerala
യുവാക്കളെ ആക്രമിച്ച് 20 ലക്ഷം കവര്‍ന്ന കേസ്; ആറ് പേര്‍ പിടിയില്‍
സംഭവം നടന്ന് ഒരാഴ്ചക്കുള്ളിലാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.
മീനങ്ങാടി | കര്‍ണാടക ചാമരാജ് നഗറില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് കാറില്‍ പോവുകയായിരുന്ന യുവാക്കളെ ആക്രമിച്ച് 20 ലക്ഷം കവര്‍ന്ന കേസില്‍ ആറ് പ്രതികളെ പോലീസ് പിടികൂടി.
കണ്ണൂര്‍ സ്വദേശികളായ ചെറുകുന്ന് അരമ്പന്‍ വീട്ടില്‍ ജിജില്‍ (35), പരിയാരം എടച്ചേരി വീട്ടില്‍ ആര്‍ അനില്‍കുമാര്‍ (33), പടുനിലം ജിഷ്ണു നിവാസില്‍ പി കെ ജിതിന്‍ (25), കൂടാലി കവിണിശ്ശേരി വീട്ടില്‍ കെ അമല്‍ ഭാര്‍ഗവന്‍ (26), പരിയാരം എടച്ചേരി വീട്ടില്‍ ആര്‍ അജിത്ത് കുമാര്‍ (33), പള്ളിപ്പൊയില്‍ കണ്ടംകുന്ന് പുത്തലത്ത് വീട്ടില്‍ ആര്‍ അഖിലേഷ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത് .
കഴിഞ്ഞ ദിവസം മീനങ്ങാടിയില്‍ വെച്ച് മൂന്ന് കാറുകളിലായെത്തിയ പ്രതികള്‍
എകരൂല്‍ സ്വദേശി മക്ബൂലിനെയും ഈങ്ങാപ്പുഴ സ്വദേശി നാസറിനെയും തടഞ്ഞുനിര്‍ത്തി പണം കവരുകയായിരുന്നു. മക്ബൂല്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു.
സംഭവം നടന്ന് ഒരാഴ്ചക്കുള്ളിലാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.