Connect with us

Kerala

ആലപ്പുഴയില്‍ ബേങ്കില്‍ കള്ളനോട്ട് നിക്ഷേപിക്കാനെത്തിയ കേസ്; അഞ്ച് പേര്‍കൂടി പിടിയില്‍

 ഇവരുടെ വീടുകളില്‍ പരിശോധന നടത്തിയതില്‍ നിന്ന് 2,32,500 രൂപയുടെ കള്ളനോട്ടുകള്‍ പിടിച്ചെടുത്തിട്ടുണ്ട്

Published

|

Last Updated

ആലപ്പുഴ |  നഗരത്തിലെ എസ് ബി ഐ ബേങ്കില്‍ കള്ളനോട്ട് നിക്ഷേപിക്കാനെത്തിയതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ച് പേര്‍കൂടി പിടിയില്‍. ആലപ്പുഴ കീരിക്കാട് വില്ലേജില്‍ കണ്ണമ്പള്ളിഭാഗം മുറിയില്‍ വലിയ പറമ്പില്‍ വീട്ടില്‍ നൗഫല്‍ (38), കായംകുളം വില്ലേജില്‍ കായംകുളം മുറിയില്‍ പുത്തേത്ത് ബംഗ്ലാവില്‍ ജോസഫ് (34), കരുനാഗപ്പള്ളി താലൂക്കില്‍ ഓച്ചിറ വില്ലേജില്‍ ചങ്ങന്‍ കുളങ്ങര മുറിയില്‍ കോലേപ്പള്ളില്‍ മോഹനന്‍ (66) ആലപ്പുഴ പടിഞ്ഞാറ് വില്ലേജില്‍ സക്കറിയാ ബസാര്‍ ഭാഗത്ത് യാഫി പുരയിടം വീട്ടില്‍ ഹനീഷ് ഹക്കിം( 35), കരുനാഗപ്പള്ളി താലൂക്കില്‍ ഓച്ചിറ വില്ലേജില്‍ ചങ്ങന്‍ വവ്വാക്കാവ് പൈങ്കിളി പാലസ് വീട്ടില്‍ അമ്പിളി എന്ന് വിളിക്കുന്ന ജയചന്ദ്രന്‍ (54) എന്നിവരാണ് അറസ്റ്റിലായത്.

ഇവരുടെ വീടുകളില്‍ പരിശോധന നടത്തിയതില്‍ നിന്ന് 2,32,500 രൂപയുടെ കള്ളനോട്ടുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഒന്നാം പ്രതി സുനില്‍ ദത്തിനെയും രണ്ടാം പ്രതി അനസിനേയും നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്ന് ഉള്‍പ്പെടെ ആകെ 2,69,000 രൂപയുടെ കള്ളനോട്ട് ഇതു വരെ കണ്ടെത്തിയിട്ടുണ്ട്. പ്രതിയായ ജോസഫാണ് രണ്ടര ലക്ഷം രൂപ മുടക്കി അഞ്ച് ലക്ഷം രൂപയുടെ കള്ളനോട്ട് വാങ്ങിയത്. ആലപ്പുഴ സ്വദേശിയായ ഹനീഷ് ഹക്കിം ആണ് ഈ കള്ളനോട്ടുകള്‍ വയനാട് കല്പറ്റ സ്വദേശിയില്‍ നിന്ന് വാങ്ങി നല്‍കിയത്.

Latest