Connect with us

Kerala

വ്യാജരേഖയുണ്ടാക്കി പണാപഹരണം നടത്തിയ കേസ്; മുന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് 12 വര്‍ഷം കഠിന തടവും പിഴയും

ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയായിരുന്ന ബാലകൃഷ്ണ വാര്യര്‍, വ്യാജ രേഖകളുണ്ടാക്കി കാണക്കാരി സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബേങ്കില്‍ സമര്‍പ്പിച്ച് ആകെ 1,20,958 രൂപ സ്വന്തം പേരില്‍ മാറിയെടുത്തു എന്നതായിരുന്നു കോട്ടയം വിജിലന്‍സ് യൂണിറ്റ് രജിസ്റ്റര്‍ ചെയ്ത കേസ്

Published

|

Last Updated

കോട്ടയം \  വ്യാജ രേഖയുണ്ടാക്കി പണാപഹരണം നടത്തിയതിന് മുന്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ 12 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. കോട്ടയം ജില്ലയിലെ കാണക്കാരി മുന്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയായ ബാലകൃഷ്ണ വാര്യരെയാണ് രണ്ട് കേസ്സുകളിലായി ആകെ 12 വര്‍ഷം കഠിന തടവിനും 1,30,000 രൂപ പിഴ ഒടുക്കുന്നതിനും കോട്ടയം വിജിലന്‍സ് കോടതി ശിക്ഷിച്ചത്. 2005 ആഗസ്റ്റ് മുതല്‍ 2006 സെപ്തംബര്‍ വരെയുള്ള രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ കാണക്കാരി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയായിരുന്ന ബാലകൃഷ്ണ വാര്യര്‍, വ്യാജ രേഖകളുണ്ടാക്കി കാണക്കാരി സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബേങ്കില്‍ സമര്‍പ്പിച്ച് ആകെ 1,20,958 രൂപ സ്വന്തം പേരില്‍ മാറിയെടുത്തു എന്നതായിരുന്നു കോട്ടയം വിജിലന്‍സ് യൂണിറ്റ് രജിസ്റ്റര്‍ ചെയ്ത കേസ്

ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്നും വിധിന്യായത്തില്‍ പറയുന്നു. കോട്ടയം വിജിലന്‍സ് മുന്‍ ഡി വൈ എസ് പി ക്രൃഷ്ണ കുമാര്‍ പി രജിസ്റ്റര്‍ ചെയ്ത് മുന്‍ ഇന്‍സ്പെക്ടറായിരുന്ന പയസ് ജോര്‍ജ്ജ് അന്വേഷണം നടത്തി കൃഷ്ണ കുമാര്‍ പി തന്നെ കുറ്റപത്രം സമര്‍പ്പിച്ച കേസ്സുകളിലാണ് പ്രതിയായ ബാലകൃഷ്ണ വാര്യര്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. പ്രോസിക്യൂഷനുവേണ്ടി വിജിലന്‍സ് പബ്ലിക് പ്രോസിക്യൂട്ടര്‍ ശ്രീകാന്ത് കെ കെ ഹാജരായി.

 

Latest