Connect with us

Kerala

വടകരയില്‍ സീബ്ര ലൈനില്‍ വിദ്യാര്‍ഥിനികളെ ബസ് ഇടിച്ച കേസ്; ഡ്രൈവര്‍ അറസ്റ്റില്‍

മടപ്പള്ളി കോളജ് വിദ്യാര്‍ഥിനികളെ സീബ്ര ലൈനില്‍ വച്ച് ബസിടിച്ച് തെറിപ്പിച്ച സംഭവത്തിലാണ് അറസ്റ്റ്

Published

|

Last Updated

കോഴിക്കോട്  | വടകരയില്‍ സീബ്ര ലൈനില്‍വെച്ച് അപകടം വരുത്തിയ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫുറൈസ് കിലാബ് ആണ് പിടിയിലായത്. മടപ്പള്ളി കോളജ് വിദ്യാര്‍ഥിനികളെ സീബ്ര ലൈനില്‍ വച്ച് ബസിടിച്ച് തെറിപ്പിച്ച സംഭവത്തിലാണ് അറസ്റ്റ്. അയ്യപ്പന്‍ എന്ന ബസിലെ ഡ്രൈവറാണ് മുഹമ്മദ് ഫുറൈസ് കിലാബ്. ഈ മാസം എട്ടിനായിരുന്നു സംഭവം.

അമിത വേഗതയില്‍ വാഹനം ഓടിച്ചു, അശ്രദ്ധമായി വാഹനം ഓടിച്ചു, മനുഷ്യ ജീവന് ഹാനിയുണ്ടാക്കുന്ന തരത്തില്‍ വാഹനം ഓടിച്ചു എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അപകട ശേഷം ഡ്രൈവറും കണ്ടക്ടറും ബസ്സില്‍ നിന്ന് ഇറങ്ങി ഓടിയിരുന്നു. ഒളിവില്‍ പോയ ഡ്രൈവറെ ചോമ്പാല പോലീസ് ആണ് അറസ്റ്റ് ചെയ്തത്. ദേശീയ പാതയിലൂടെ സീബ്ര ലൈന്‍ വഴി റോഡ് മുറിച്ചു കടക്കുകയായിരുന്ന വിദ്യാര്‍ഥികളെയാണ് ബസ് ഇടിച്ചത്. സംഭവത്തില്‍ മൂന്ന് പേര്‍ക്കാണ് പരുക്കേറ്റത്.

Latest