Kerala
മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസ്; സുരേഷ് ഗോപി നടക്കാവ് പോലീസില്‍ ഹാജരായി
അഭിഭാഷകര്‍ക്കൊപ്പമാണ് സുരേഷ് ഗോപി എത്തിയത്
കോഴിക്കോട് | മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ ചോദ്യം ചെയ്യലിനായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി കോഴിക്കോട് നടക്കാവ് പോലീസ് സ്റ്റേഷനില്‍ ഹാജരായി.അഭിഭാഷകര്‍ക്കൊപ്പമാണ് സുരേഷ് ഗോപി എത്തിയത്.കെ സുരേന്ദ്രന്‍, പി കെ കൃഷ്ണദാസ തുടങ്ങിയ ബിജെപി നേതാക്കളും സ്റ്റേഷനിലെത്തിയിരുന്നു
ബിജെപി പ്രവര്‍ത്തകര്‍ ജാഥയായി നടക്കാവ് പോലീസ് സ്റ്റേഷനു മുന്നില്‍ എത്തി. ഗെയ്റ്റിനു മുന്നില്‍ പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു.് വന്‍ ജനക്കൂട്ടം തടിച്ചു കൂടിയതിനെത്തുടര്‍ന്ന് കണ്ണൂര്‍ റോഡിലെ ഗതാഗതം തടസപ്പെട്ടു. ബസ്സുകള്‍ വഴി തിരിച്ചുവിട്ടു.. സ്ത്രീകള്‍ അടക്കമുള്ള പ്രവര്‍ത്തകര്‍ റോഡില്‍ തടിച്ചു കൂടിയിരുന്നു
---- facebook comment plugin here -----