Connect with us

Kerala

നവജാത ശിശുവിനെ പാറമടയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ കേസ്; മാതാവിന് ജീവപര്യന്തം തടവ്

ഭര്‍ത്താവുമായി അകന്നു കഴിഞ്ഞ സമയത്ത് ഗര്‍ഭിണിയായ യുവതി പ്രസവശേഷം കുഞ്ഞിനെ പാറമടയില്‍ എറിയുകയായിരുന്നു

Published

|

Last Updated

കൊച്ചി |  നവജാത ശിശുവിനെ പാറമടയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ മാതാവിന് ജീവപര്യന്തം തടവ് ശിക്ഷ. തിരുവാണിയൂര്‍ സ്വദേശിനി ശാലിനിയെയാണ് എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ സോമന്‍ ജീവപര്യന്തം തടവിനും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.

ഭര്‍ത്താവുമായി അകന്നു കഴിഞ്ഞ സമയത്ത് ഗര്‍ഭിണിയായ യുവതി പ്രസവശേഷം കുഞ്ഞിനെ പാറമടയില്‍ എറിയുകയായിരുന്നു. പ്രസവശേഷം അവശനിലയില്‍ ആയ ശാലിനിയെ നാട്ടുകാരും പോലീസും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പുത്തന്‍ കുരിശു പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഭര്‍ത്താവുമായി അകന്നു കഴിഞ്ഞ സമയത്ത് ഗര്‍ഭിണിയായ യുവതി പ്രസവശേഷം പാറമടയില്‍ എറിയുകയായിരുന്നു. പ്രസവശേഷം അവശനിലയില്‍ ആയ ശാലിനിയെ നാട്ടുകാരും പോലീസും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പുത്തന്‍ കുരിശു പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

വര്‍ഷങ്ങളായി ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്നു ശാലിനി. ഇവര്‍ക്ക് വേറെയും നാല് മക്കളുണ്ട്. ഇതിനിടെയാണ് വീണ്ടും ഗര്‍ഭിണിയായത്. വിവരം പുറത്തുവരാതിരിക്കാനാണ് കുഞ്ഞിനെ പ്രസവിച്ച ശേഷം കൊലപ്പെടുത്തിയതെന്ന് ശാലിനി പോലീസിന് മൊഴി നല്‍കിയിരുന്നു.

Latest