Kerala
ഏഴ് വയസുകാരിയെ കാറില്‍വെച്ച് പീഡിപ്പിച്ച കേസ്; പ്രതിക്ക് 20 വര്‍ഷം കഠിനതടവും 3 ലക്ഷം പിഴയും
പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കഠിനതടവ് കൂടി അനുഭവിക്കണം

പത്തനംതിട്ട് | ഏഴുവയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം കാട്ടിയ കേസില്‍ പ്രതിക്ക് 20 വര്‍ഷം കഠിനതടവും 3 ലക്ഷം രൂപ പിഴയും ശിക്ഷിച്ച് പത്തനംതിട്ട അതിവേഗസ്പെഷ്യല്‍ കോടതി. കോട്ടയം ചങ്ങനാശ്ശേരി മാടപ്പള്ളി ദൈവംപടി ഗോപാലശ്ശേരില്‍ ശ്യാംകുമാര്‍ (40) ആണ് ശിക്ഷിക്കപ്പെട്ടത്. സ്പെഷ്യല്‍ ജഡ്ജ് ഡോണി തോമസ് വര്‍ഗീസിന്റെതാണ് വിധി.
പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കഠിനതടവ് കൂടി അനുഭവിക്കണം. പിഴത്തുക കുട്ടിയുടെ അമ്മയ്ക്ക് നല്‍കണമെന്നും വിധിയില്‍ പറയുന്നു.2015 ഏപ്രില്‍ 15 ന് വൈകിട്ടാണ് കേസിന് ആസ്പദമായ സംഭവം.റോഡരികില്‍ നിര്‍ത്തിയിട്ട ഇയാളുടെ കാറില്‍ വച്ചാണ് കുട്ടിയെ പ്രതി പീഡിപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ജെയ്സണ്‍ മാത്യൂസ് ഹാജരായി.
---- facebook comment plugin here -----