Kerala
പെരുമ്പാവൂരില്‍ 42കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ഇരട്ട ജീവപര്യന്തം
അസം സ്വദേശി ഉമര്‍ അലിക്ക് ശിക്ഷ വിധിച്ചത്.

എറണാകുളം | പെരുമ്പാവൂരില്‍ 42 കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തവും അരലക്ഷം രൂപ പിഴയും ശിക്ഷ. എറണാകുളം പ്രത്യേക കോടതിയാണ് അസം സ്വദേശി ഉമര്‍ അലിക്ക് ശിക്ഷ വിധിച്ചത്. പ്രതിയുടെ പ്രായം പരിഗണിച്ച് വധശിക്ഷ ഒഴിവാക്കുകയാണെന്നും കോടതി വ്യക്തമാക്കി.
42 കാരിയെ കൊലപ്പെടുത്തിയത് ക്രൂര ബലാത്സംഗത്തിന് ശേഷമെന്ന് പോലീസ് കണ്ടെത്തിയിരുന്നു. സംഭവ സ്ഥലത്തിനു സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പോലീസിന് പ്രതിയെ പിടികൂടാന്‍ കഴിഞ്ഞത്.
---- facebook comment plugin here -----