Kerala
യുവതിയെ ബലാത്സംഗം ചെയ്‌തെന്ന കേസ്; മുന്‍ ഗവണ്മെന്റ് പ്ലീഡര്‍ മുന്‍കൂര്‍ ജാമ്യം തേടി
തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും പരാതിക്കാരി നല്‍കിയത് വ്യാജ മൊഴിയാണെന്നും അഡ്വ. പി ജി മനു.
കൊച്ചി | യുവതിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ മുന്‍ ഗവണ്മെന്റ് പ്ലീഡര്‍ മുന്‍കൂര്‍ ജാമ്യം തേടി. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും പരാതിക്കാരി നല്‍കിയത് വ്യാജ മൊഴിയാണെന്നും അഡ്വ. പി ജി മനു പറഞ്ഞു.
തൊഴില്‍ മേഖലയിലെ ശത്രുക്കളാണ് പരാതിക്ക് പിന്നില്‍. സാമൂഹിക മാധ്യമങ്ങളിലൂടെയും അപമാനിക്കുകയാണ്.
ജാമ്യാപേക്ഷ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.
---- facebook comment plugin here -----