Connect with us

Kerala

സംവിധായകൻ വി കെ പ്രകാശിന് എതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്തു

ഐ പി സി 354 എ (1) ഐ വകുപ്പാണ് ചുമത്തിയത്.

Published

|

Last Updated

കൊല്ലം | ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമയിൽ ഉയർന്ന ലൈംഗികാരോപണ വിവാദത്തിന് പിന്നാലെ സംവിധായകൻ വി.കെ പ്രകാശിന് എതിരെയും കേസെടുത്തു. കൊല്ലം പള്ളിത്തോട്ടം പൊലീസ് ആണ് ലൈംഗികാതിക്രമക്കേസ് രജിസ്റ്റർ ചെയ്തത്. ഐ പി സി 354 എ (1) ഐ വകുപ്പാണ് ചുമത്തിയത്. കേസ് നാളെ പ്രത്യേക അന്വേഷണസംഘത്തിന് കൈമാറും.

പരാതിക്കാരിയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. 2022 ൽ കൊല്ലത്തെ ഹോട്ടലിൽ വെച്ച് സിനിമയുടെ കഥ പറയാനായി എത്തിയപ്പോൾ കടന്നുപിടിച്ചുവെന്നാണ് യുവ കഥാകാരി മൊഴി നൽകിയത്. അഭിനയിക്കാൻ താല്പര്യമുണ്ടോ എന്ന് ചോദിച്ച് സീൻ അഭിനയിക്കാൻ ആവശ്യപ്പെട്ടായിരുന്നു അതിക്രമമെന്നും ചുംബിക്കാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു.