Connect with us

Kerala

പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; യുവാവ് അറസ്റ്റില്‍

കവിയൂര്‍ കോട്ടൂരില്‍ വാടകയ്ക്ക് താമസിക്കുന്ന പുത്തന്‍ പറമ്പില്‍ അനീഷ്‌കുര്യന്‍ (36) ആണ് അറസ്റ്റിലായത്.

Published

|

Last Updated

തിരുവല്ല | പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവിനെ തിരുവല്ല പോലീസ് പിടികൂടി. കവിയൂര്‍ കോട്ടൂരില്‍ വാടകയ്ക്ക് താമസിക്കുന്ന പുത്തന്‍ പറമ്പില്‍ അനീഷ്‌കുര്യന്‍ (36) ആണ് അറസ്റ്റിലായത്.

ഈവര്‍ഷം ഫെബ്രുവരിയിലാണ് പീഡനം നടന്നത്. കുട്ടി വിദ്യാലയത്തിലേക്കു പോകുമ്പോള്‍ മല്ലപ്പള്ളി ബസ് സ്റ്റാന്‍ഡില്‍ നിന്നും സ്‌കൂട്ടറില്‍ കയറ്റിക്കൊണ്ടു പോയി തന്റെ അമ്മയുടെ വെങ്കോട്ടയിലെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ ആധാര്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ജനന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് തുടങ്ങിയ രേഖകള്‍ കൈക്കലാക്കുകയും ചെയ്തു.

ഇന്നലെയാണ് തിരുവല്ല പോലീസില്‍ പരാതിയെത്തിയത്. തുടര്‍ന്ന് ഞാലിക്കണ്ടത്തു നിന്നും പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രതിയുടെ മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുത്തു. കൈവശപ്പെടുത്തിയ രേഖകള്‍ റാന്നി അങ്ങാടി പേട്ടയിലെ സ്വകാര്യ വ്യക്തിയുടെ കടമുറിക്കുള്ളില്‍ നിന്നും കണ്ടെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.