Connect with us

Kerala

കൊച്ചിയില്‍ സംഗീത പരിപാടിക്കിടെ മൊബൈല്‍ ഫോണുകള്‍ കവര്‍ന്ന കേസ്; 21 ഫോണുകളുമായി മൂന്ന് പേര്‍ ഡല്‍ഹിയില്‍ പിടിയില്‍

ലക്ഷങ്ങള്‍ വിലവരുന്ന ഫോണുകളാണ് പരിപാടിക്കിടെ മോഷണം പോയത്. അതില്‍ 21 എണ്ണം ഐ ഫോണുകളാണ്

Published

|

Last Updated

കൊച്ചി  | ബോള്‍ഗാട്ടി പാലസില്‍ അലന്‍ വാക്കര്‍ ഡിജെ ഷോയ്ക്കിടെ 36 ഓളം മൊബൈല്‍ ഫോണുകള്‍ കവര്‍ന്ന കേസില്‍ മൂന്ന്‌പേര്‍ പിടിയില്‍. കേരള പോലീസ് ഡല്‍ഹിയിലെത്തിയാണ് ഇവരെ പിടികൂടിയത്. 21 ഫോണുകള്‍ പ്രതികളില്‍ നിന്ന് പോലീസ് കണ്ടെത്തി. ഇതിന്റെ ഐഎംഇഐ നമ്പര്‍ പരിശോധിച്ചുവരികയാണ്. പ്രതികള്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് സംഗീത പരിപാടിക്കിടെ മോഷണം നടത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍

ലക്ഷങ്ങള്‍ വിലവരുന്ന ഫോണുകളാണ് പരിപാടിക്കിടെ മോഷണം പോയത്. അതില്‍ 21 എണ്ണം ഐ ഫോണുകളാണ്. ഷോയില്‍ മുന്‍നിരയിലുണ്ടായിരുന്ന 6000 രൂപയുടെ വിഐപി ടിക്കറ്റ് എടുത്തവരുടെ ഫോണുകളാണ് സംഘം കവര്‍ന്നത്. നഷ്ട്ടപ്പെട്ട ഫോണുകളുടെ ഐഡികള്‍ ട്രാക്ക് ചെയ്ത പോയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഉത്തരേന്ത്യയിലേക്ക് നീണ്ടത്.