Kerala
നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ കേസ്; കെ എസ് യു പ്രവര്‍ത്തകര്‍ക്ക് ജാമ്യം
ഉപാധികളോടെയാണ് നാല് പതികള്‍ക്ക് പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്
പെരുമ്പാവൂര്‍ | മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച് നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ കേസില്‍ കെഎസ്യു പ്രവര്‍ത്തകര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് നാല് പതികള്‍ക്ക് പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.
പ്രതികളുടെ ജാമ്യഹര്‍ജി പരിഗണിക്കവേ പോലീസിനെതിരെയും പ്രോസിക്യൂഷനെതിരേയും കോടതി രൂക്ഷ വിമര്‍ശം ഉന്നയിച്ചിരുന്നു. പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കാനുള്ള സാഹചര്യം എന്താണെന്ന് കോടതി ചോദിച്ചിരുന്നു. പ്രതികളെ മര്‍ദിച്ചവര്‍ക്കെതിരെ കേസെടുക്കാത്തതെന്തെന്നും കോടതി പോലീസിനോട് ചോദിച്ചു.
---- facebook comment plugin here -----