Connect with us

akg centare attack

ഇ പി ജയരാജനെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണം: കെ സുധാകരന്‍

ശ്രീറാമിനെ കലക്ടറാക്കിയതിലൂടെ സര്‍ക്കാറിന്റെ ഒളിച്ചുകളി വ്യക്തമായി

Published

|

Last Updated

തിരുവനന്തപുരം | എ കെ ജി സെന്റര്‍ ആക്രമണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷിച്ചാലും പ്രതിയെ പിടിക്കുമെന്ന് പ്രതീക്ഷയില്ലെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. ആക്രമണം ഇ പി ജയരാന്റെ സൃഷ്ടിയാണ്. അദ്ദേഹത്തിനെതിരെ കലാപാ ആഹ്വാനത്തിന് കേസെടുക്കണമെന്നും സുധാകരന്‍ പറഞ്ഞു.

മംപൂച്ചപോയി മരപ്പൂച്ച വന്നിട്ടും ഒരു പ്രയോജനവുമില്ല. ജയരാജന്‍ ആക്രമണ ഉത്തരവാദിത്തം കോണ്‍ഗ്രസിന്റെ തലയില്‍വെച്ച് കെട്ടി കലാപ ആഹ്വാനത്തിന് തുല്യമായ പ്രസ്താവന നടത്തിയതിനെ തുടര്‍ന്ന് വ്യാപകമായി കോണ്‍ഗ്രസ് ഓഫീസുകള്‍ അക്രമിക്കപ്പെട്ടു.
ലക്ഷകണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ നടപടി അവസാനിപ്പിക്കാന്‍ ആഭ്യന്തരവകുപ്പ് തയ്യാറായില്ലെങ്കില്‍ സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സ്റ്റേഷന് മുന്നിലും പ്രക്ഷോഭം സംഘടിപ്പിക്കും.

മാധ്യമപ്രവര്‍ത്തകനായ കെ എം ബഷീറിനെ കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമനെ കലക്ടറായി നിയമിച്ചതിലൂടെ സര്‍ക്കാറിന്റെ ഒളിച്ചുകളി പുറത്തായെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

 

Latest