Connect with us

Kerala

മുഖ്യമന്ത്രിക്കെതിരെ സാമൂഹിക മാധ്യത്തില്‍ അപകീര്‍ത്തിപരമായ കമന്റ് ഇട്ടയാള്‍ക്കെതിരെ കേസ്

പത്തനംതിട്ട മല്ലപ്പള്ളി കുന്നന്താനം പുളിന്താനം പാലക്കത്തകിടി നിര്‍മ്മാല്യം വീട്ടില്‍ ബിനുകുമാറി(52)നെതിരെ തുടര്‍ നടപടി സ്വീകരിച്ച് കീഴുവായ്പൂര് പോലീസ്.

Published

|

Last Updated

പത്തനംതിട്ട  | വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ വന്ന പോസ്റ്റില്‍ അപകീര്‍ത്തികരമായി കമന്റ് ഇട്ടയാളെ കണ്ണൂര്‍ സൈബര്‍ ഡിവിഷന്‍ സൈബര്‍ പട്രോളിംഗ് സംഘം കണ്ടെത്തി. പത്തനംതിട്ട മല്ലപ്പള്ളി കുന്നന്താനം പുളിന്താനം പാലക്കത്തകിടി നിര്‍മ്മാല്യം വീട്ടില്‍ ബിനുകുമാറി(52)നെതിരെ തുടര്‍ നടപടി സ്വീകരിച്ച് കീഴുവായ്പൂര് പോലീസ്.

സാമൂഹിക മാധ്യമങ്ങള്‍ നിരീക്ഷിച്ചുവരവേ, ഓഗസ്റ്റ് ഒന്നിന് രാവിലെ 10.29 ന് മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തും വിധവും, സാമൂഹികസ്പര്‍ദ്ധയുണ്ടാകുന്ന തരത്തിലും, അസഭ്യവാക്കുകള്‍ ചേര്‍ത്തും ഭീഷണിയുയര്‍ത്തിയും എഴുതിയിട്ട കമന്റ് കണ്ണൂര്‍ സൈബര്‍ ഡിവിഷന്‍ സൈബര്‍ പട്രോളിംഗ് സംഘം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇത് നടപടികള്‍ക്കായി പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയ്ക്ക്  കൈമാറി. ജില്ലാ പോലീസ് മേധാവിയുടെ ഓഫീസില്‍ നിന്നും കീഴ്വായ്പ്പൂര്‍ പോലീസിന് അയച്ചുകൊടുക്കുകയും,ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിര്‍ദേശത്തേതുടര്‍ന്ന് പോലീസ് ഇന്‍സ്പെക്ടര്‍ വിപിന്‍ ഗോപിനാഥന്‍ കേസ് എടുക്കുകയുമായിരുന്നു.

ബിനുകുമാറിനെ പോലീസ് സ്റ്റേഷനില്‍ വിളിപ്പിച്ച് വിശദമായി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.
ഒഡീഷയില്‍ ബാലസോര്‍ ജില്ലയില്‍, ബാലന്‍ചിര്‍ പോസ്റ്റ് ഓഫീസ് പരിധിയില്‍ മഹാലക്ഷമി നഗറില്‍ രാധാ നിവാസ് വീട്ടില്‍ കുടുംബമായി താമസിക്കുന്ന ബിനുകുമാര്‍ അവിടെ ടയര്‍ ഷോപ്പ് നടത്തുകയാണ്. ഓണം പ്രമാണിച്ച് രണ്ടാഴ്ചത്തെ അവധിക്ക് നാട്ടില്‍ എത്തിയതാണ്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം, പ്രതിയെ അടൂര്‍ കോടതിയില്‍ ഹാജരാക്കി

 

Latest