National
ബലാത്സംഗ പരാതിയില്‍ കേസെടുത്തില്ല; പോലീസ് സ്റ്റേഷനിലെത്തി വിഷം കഴിച്ച യുവതി മരിച്ചു
പോലീസ് സ്റ്റേഷന്‍ എസ് എച്ച് ഒ പണം വാങ്ങി കേസ് അട്ടിമറിച്ചെന്നാരോപിച്ചാണ് യുവതി യു പി പിലിഭിത്തിലെ പോലീസ് സ്‌റ്റോഷനില്‍ എത്തി വിഷം കഴിച്ചത്
പിലിഭിത്ത് | ഉത്തര്‍ പ്രദേശില്‍ ബലാത്സംഗ പരാതിയില്‍ കേസെടുക്കാത്തതില്‍ പ്രതിഷേധിച്ച് പോലീസ് സ്റ്റേഷനിലെത്തി വിഷം കഴിച്ച യുവതി മരിച്ചു.
യുവതി ആരോപണം ഉന്നയിച്ച വ്യക്തിയില്‍ നിന്ന് പോലീസ് സ്റ്റേഷന്‍ എസ് എച്ച് ഒ പണം വാങ്ങി കേസ് അട്ടിമറിച്ചെന്നാരോപിച്ചാണ് യുവതി പിലിഭിത്തിലെ പോലീസ് സ്‌റ്റോഷനില്‍ എത്തി വിഷം കഴിച്ചത്. ചികിത്സയിലിരിക്കെ ആശുപത്രിയില്‍ വച്ചാണ് യുവതി മരിച്ചത്. സംഭവത്തില്‍ യു പി സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
ആരോപണ വിധേയനായ എസ് എച്ച് ഒയെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തതായി സര്‍ക്കാര്‍ അറിയിച്ചു.
---- facebook comment plugin here -----