Connect with us

Kerala

അര്‍ജുന്‍റെ കുടുംബത്തിന്‍റെ പരാതിയിൽ മനാഫിനെതിരെ കേസെടുത്തു

സഹിക്കാന്‍ ആകാത്ത വിധത്തിലുള്ള സൈബര്‍ ആക്രമണമാണ് നടക്കുന്നത് എന്നാണ് കുടുംബം നല്‍കിയ പരാതിയില്‍ പറയുന്നത്.

Published

|

Last Updated

കോഴിക്കോട് | ഷിരൂരിലെ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ മരിച്ച അര്‍ജുന്റെ കുടുംബത്തെ അപകീര്‍ത്തിപെടുത്തിയെന്ന പരാതിയില്‍ ലോറിയുടമ മനാഫിനെതിരെ കേസ്. ചേവായൂര്‍ പോലീസാണ് കേസെടുത്തത്. കലാപാഹ്വാനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ്.
സോഷ്യല്‍ മീഡിയ പേജുകള്‍ പരിശോധിക്കുമെന്നും ഇന്ന് കുടുംബത്തിന്റെ മൊഴി എടുക്കുമെന്നും പോലീസ് അറിയിച്ചു.

സൈബര്‍ ആക്രമണങ്ങള്‍ക്ക് എതിരെ ഇന്നലെയാണ് കമ്മീഷണര്‍ക്ക് അര്‍ജുന്റെ കുടുംബം പരാതി നല്‍കിയത്. സഹിക്കാന്‍ ആകാത്ത വിധത്തിലുള്ള സൈബര്‍ ആക്രമണമാണ് നടക്കുന്നത് എന്നാണ് കുടുംബം നല്‍കിയ പരാതിയില്‍ പറയുന്നത്.

മനാഫും മുങ്ങല്‍ വിദഗ്ധര്‍ ഈശ്വര്‍ മാല്‍പെയും അര്‍ജുന്റെ തിരോധാനം ഉപയോഗിച്ച് യൂട്യൂബിലൂടെ നേട്ടമുണ്ടാക്കുകയാണ് എന്നതടക്കമുള്ള ആരോപണങ്ങള്‍ അര്‍ജുന്റെ കുടുംബം ആരോപിച്ചിരുന്നു. വൈകാരികത ചൂഷണം ചെയ്ത് മനാഫ് യൂട്യൂബ് ചാനലില്‍ കാഴ്ചക്കാരെ കൂട്ടുകയാണ് എന്നും കുടുംബം ആരോപിച്ചിരുന്നു.

എന്നാല്‍ അര്‍ജുന്‍ വിഷയത്തില്‍ താന്‍ ഒരു മുതലെടുപ്പും നടത്തിയിട്ടില്ലെന്ന്  മനാഫ് ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.ആത്മാര്‍ഥമായാണ് അര്‍ജുന്റെ കുടുംബത്തിനൊപ്പം നിന്നത്. ചളിവാരിയെറിഞ്ഞ് രാജ്യം കണ്ട ഏറ്റവും വലിയ ദൗത്യത്തിന്റെ മ​ഹത്വമില്ലാതാക്കരുത് .അർജുന് വേണ്ടിയാണ് യുട്യൂബ് ചാനൽ തുടങ്ങിയത്. അർജുനെ കിട്ടിയ ശേഷം ആ യൂട്യൂബ് ചാനൽ ഉപയോ​ഗിച്ചിട്ടില്ലെന്നും മനാഫ് വ്യക്തമാക്കിയിരുന്നു.

Latest