Connect with us

Kerala

വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയെ ബലാത്സംഗം ചെയ്ത കേസ്; പ്രതി പിടിയില്‍

അരുവാപ്പുലം അതിരുങ്കല്‍ മുറ്റാക്കുഴി ഷാജി ഭവനം വീട്ടില്‍ ബി സജി (35)യെയാണ് കൂടല്‍ പോലീസ് അറസ്റ്റ് ചെയ്തത്.

Published

|

Last Updated

പത്തനംതിട്ട | വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. അരുവാപ്പുലം അതിരുങ്കല്‍ മുറ്റാക്കുഴി ഷാജി ഭവനം വീട്ടില്‍ ബി സജി (35)യെയാണ് കൂടല്‍ പോലീസ് അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച പകല്‍ മൂന്നരയ്ക്കാണ് സംഭവം. പരുക്കേറ്റ യുവതി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. തണ്ണിത്തോട് പോലീസ് ഇന്‍സ്‌പെക്ടര്‍ വി കെ വിജയരാഘവനാണ് കേസില്‍ അന്വേഷണം നടത്തുന്നത്. യുവതിയുടെ മൊഴി കോടതിയില്‍ രേഖപ്പെടുത്താന്‍ അപേക്ഷ സമര്‍പ്പിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

പ്രതിയുടെ വീട്ടില്‍ നിന്നും തെളിവുകള്‍ പോലീസ് ശേഖരിച്ചിരുന്നു. കോന്നി ഡി വൈ എസ് പി. ടി രാജപ്പന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. എസ് ഐമാരായ ലുലു രവീന്ദ്രന്‍, അനില്‍കുമാര്‍, എസ് സി പി ഒമാരായ അജേഷ്, ശരത് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

 

Latest