Connect with us

Ongoing News

വയോധികനെ കമ്പിക്കൊണ്ട് തലക്കടിച്ച് പരുക്കേല്‍പ്പിച്ച കേസ്; പ്രതി അറസ്റ്റില്‍

വടശ്ശേരിക്കര കുരിശുംമൂട് ജീരകത്തിനാല്‍ വീട്ടില്‍ ബിനു മാത്യു (46) ആണ് അറസ്റ്റിലായത്.

Published

|

Last Updated

പത്തനംതിട്ട | വയോധികനെ കമ്പിക്കൊണ്ട് തലക്കടിച്ച് പരുക്കേല്‍പ്പിച്ച കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. വടശ്ശേരിക്കര കുരിശുംമൂട് ജീരകത്തിനാല്‍ വീട്ടില്‍ ബിനു മാത്യു (46) ആണ് അറസ്റ്റിലായത്. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. വടശ്ശേരിക്കര കല്ലോണ്‍ വീട്ടില്‍ സേതുരാമന്‍ നായര്‍(65)ക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്.

ചികിത്സയില്‍ കഴിഞ്ഞുവന്ന സേതുരാമന്‍ നായരുടെ പരാതിയില്‍ എസ് ഐ. റജി തോമസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതി കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് ഉച്ചക്ക് വടശ്ശേരിക്കരയില്‍ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

പ്രതിയുടെ നിരന്തരശല്യം കാരണം വീട്ടുകാര്‍ സ്ഥലം വിട്ടുപോയി പാമ്പാടിയിലാണ് താമസം. വടശ്ശേരിക്കരയിലും മറ്റും അലഞ്ഞുതിരിഞ്ഞു നടക്കുന്നയാളാണ് ബിനു മാത്യു. പോലീസ് ഇന്‍സ്‌പെക്ടര്‍ രാജിവ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

Latest