Kerala
സഹോദരിയുടെ സ്ഥലത്ത് കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയ കേസ്; യുവാവിന് കഠിന തടവും പിഴയും
നെയ്യാറ്റിന്‍കര എക്സൈസ് സംഘത്തിന്റെ പെട്രോളിങ്ങിനിടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ബിനീഷ് പിടിയിലായത്

തിരുവനന്തപുരം | കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയ കേസില്‍ യുവാവിന് കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. നെയ്യാറ്റിന്‍കര പെരുമ്പഴുതൂര്‍ സ്വദേശി ബിനീഷിനെയാണു തിരുവനന്തപുരം ഒന്നാം അഡീഷനല്‍ സെഷന്‍സ് ജഡ്ജി കെ അനില്‍കുമാര്‍ ശിക്ഷിച്ചത്. ഒന്നേകാല്‍ വര്‍ഷം കഠിന തടവും 30,000 രൂപ പിഴയുമാണ് ശിക്ഷ.
സഹോദരിയുടെ സ്ഥലത്താണ് പ്രതി 13 കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയത്. . 2016 ഒക്ടോബര്‍ 12 നാണു സംഭവം. നെയ്യാറ്റിന്‍കര എക്സൈസ് സംഘത്തിന്റെ പെട്രോളിങ്ങിനിടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ബിനീഷ് പിടിയിലായത്. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി രാജാ സിംഗ് ആണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ഡി ജി റെക്സ് ഹാജരായി.