Connect with us

cow attack

കര്‍ണാടകയില്‍ പശുക്കടത്ത് ആരോപിച്ച് കന്നുകാലി വ്യാപാരിയെ മര്‍ദിച്ച് കൊലപ്പെടുത്തി

മര്‍ദ്ദനമേറ്റ ഇദ്രീസ് പാഷയെ ശനിയാഴ്ച സാത്തനൂരിലെ റോഡരികില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

Published

|

Last Updated

ബംഗളൂരു | കര്‍ണാടകയില്‍ പശുക്കടത്ത് ആരോപിച്ച് കന്നുകാലി വ്യാപാരിയെ മര്‍ദിച്ച് കൊലപ്പെടുത്തി. കര്‍ണാടക രാമനഗര ജില്ലയിലെ സാത്തനൂരില്‍ ഇദ്രീസ് പാഷ ആണ് കൊല്ലപ്പെട്ടത്. രേഖകള്‍ കാണിച്ചിട്ടും ഗോസംരക്ഷകര്‍ ആക്രമിച്ചെന്ന് ഇദ്രീസ് പാഷയുടെ കുടുംബം ആരോപിച്ചു. മര്‍ദ്ദനമേറ്റ ഇദ്രീസ് പാഷയെ ശനിയാഴ്ച സാത്തനൂരിലെ റോഡരികില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

സംഭവത്തില്‍ പ്രതിഷേധിച്ച് കുടുംബവും നാട്ടുകാരും റോഡ് ഉപരോധിച്ചു. ഇതോടെയാണ് കൊലപാതകം, കലാപമുണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി പ്രതികള്‍ക്കെതിരെ പൊലീസ് കേസെടുത്തത്.

വെള്ളിയാഴ്ച വൈകിട്ട് സാത്തനൂരിലെ പ്രാദേശിക ചന്തയില്‍നിന്ന് കന്നുകാലികളെ വാങ്ങി മടങ്ങുന്നതിനിടെ, തീവ്രഹിന്ദു സംഘടനാ പ്രവര്‍ത്തകന്‍ പുനീത് കേരെഹള്ളിയുടെ നേതൃത്വത്തിലുള്ള ഒരുസംഘം ഇദ്രീസ് പാഷയെ തടഞ്ഞുനിര്‍ത്തി ആക്രമിച്ചത്. വിട്ടയയ്ക്കാന്‍ രണ്ടു ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടെന്നും കുടുംബം പറയുന്നു.

കന്നുകാലി കടത്താണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. രേഖകള്‍ കാണിച്ചെങ്കിലും വിട്ടയക്കാന്‍ തയാറായില്ല.